മനാമ: കോഴിക്കോട് ജില്ലയിലെ ഫറോക്കിൽ മത-ഭൗതിക വിദ്യാഭ്യാസ രംഗത്ത് മൂന്നു പതിറ്റാണ്ട് കാലമായി പ്രവർത്തിക്കുന്ന ഖാദിസിയയുടെ സേവനപ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനായി ഖാദിസിയ ബഹ്റൈൻ കമ്മിറ്റിക്ക് രൂപം നൽകി. ഭാരവാഹികളായി അബ്ദുറസാഖ് ഹാജി ഇടിയങ്ങര (പ്രസി), സുലൈമാൻ ഹാജി, സി.കെ. അഹമദ്, മുഹമ്മദ് കുട്ടി കൂളിമാട്, ഇസ്മയിൽ ഹാജി മത്തത്ത്, അശ്റഫ് ഹാജി കോട്ടപ്പള്ളി (വൈ. പ്രസി), ഫൈസൽ ചെറുവണ്ണൂർ (ജന. സെക്ര), ശമീർ പന്നൂർ, ബഷീർ ചേലേമ്പ്ര, ഹനീഫ. മുല്ലപ്പള്ളി, ഹാഷിം പള്ളിക്കണ്ടി, ഉസ്മാൻ സുലൈമാൻ (ജോ. സെക്ര), അബൂബക്കർ സഖാഫി ഗഫൂർ (ഫിനാൻസ് സെക്ര) എന്നിവരെ തിരഞ്ഞെടുത്തു.
മനാമ സുന്നി സെന്ററിൽ നടന്ന പ്രവർത്തകസംഗമത്തിൽ ഐ.സി.എഫ് നാഷനൽ പ്രസിഡന്റ് കെ.സി. സൈനുദ്ദീൻ സഖാഫി കമ്മിറ്റി പ്രഖ്യാപനം നടത്തി. ഖാദിസിയ സെക്രട്ടറി സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി ഉദ്ഘാടനം ചെയ്തു.
അഫ്സൽ മാസ്റ്റർ കൊളാരി, എം.സി. അബ്ദുൽ കരീം ഹാജി, സുബൈർ സഖാഫി കോട്ടയം, വി.എച്ച്. അലി ദാരിമി, ഹാഫിസ് സുഫ്യാൻ സഖാഫി, ഷാജഹാൻ സഖാഫി എറണാകുളം, അബൂബക്കർ ലത്വീഫി, വി.പി.കെ. അബൂബക്കർ ഹാജി എന്നിവർ സംബന്ധിച്ചു. ശമീർ പന്നൂർ സ്വാഗതവും ഷംസുദ്ദീൻ പൂക്കയിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.