മനാമ: ഖത്തറിെൻറ പിടിയില്‍നിന്ന് മോചിതരായ മീന്‍പിടിത്തക്കാര്‍ക്ക് നഷ്ടപരിഹാരം നല്കാന് മന്ത്രിസഭ തീരുമാനിച്ചു. രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫയുടെ നിര്‍ദേശത്തിെൻറ അടിസ്ഥാനത്തിലാണ് തീരുമാനം. യു.എ.ഇ, ഖത്തര്‍ സമുദ്രാതിര്‍ത്തികളില്‍ മത്സ്യബന്ധനം നടത്താന്‍ ബഹ്റൈനികള്‍ക്ക് ഖത്തര്‍ അനുമതി നല്‍കിയതായും ഇതിനു പകരം ഖത്തര്‍ പൗരന്മാർക്ക് ബഹ്റൈന്‍, സൗദി അതിര്‍ത്തികളില്‍ മത്സ്യബന്ധനത്തിന് അനുമതി നല്‍കിയതായും മന്ത്രിസഭ വ്യക്തമാക്കി.
ഖത്തറിലെയും ബഹ്റൈനിലെയും മീന്‍പിടിത്തക്കാര്‍ക്ക് പരസ്പരം സമുദ്രാതിര്‍ത്തി തുറന്നു കൊടുക്കുന്നത് തുടരുന്നതിന് ഖത്തറുമായി നേരിട്ട് ഉഭയകക്ഷി ചര്‍ച്ചകള്‍ ആവശ്യമാണെന്നും വിലിരുത്തി.
ബഹ്റൈെൻറ 49ാമത് ദേശീയദിനത്തോടനുബന്ധിച്ച് രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫ നടത്തിയ പ്രഭാഷണം രാജ്യ പുരോഗതിയും വളര്‍ച്ചയും അടയാളപ്പെടുത്തുന്നതായിരുന്നുവെന്ന് മന്ത്രിസഭ വിലയിരുത്തി. ദേശീയദിനാശംസ നേര്‍ന്ന വിവിധ രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്കും വിവിധ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ച മന്ത്രാലയങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കും സ്വദേശി, വിദേശി പൗരന്മാര്ക്കും നന്ദി രേഖപ്പെടുത്തി.
കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിക്കാന്‍ മുന്നോട്ടുവന്ന ഹമദ് രാജാവിന് മന്ത്രിസഭ ആശംസ നേർന്നു. ആരോഗ്യസേവന മേഖലയിലുള്ളവര്‍ക്ക് പ്രിന്‍സ് സല്മാന് ബിന്‍ ഹമദിെൻറ നാമധേയത്തില്‍ അവാര്‍ഡ് നല്‍കാനുള്ള ഹമദ് രാജാവിെൻറ ഉത്തരവിനെ മന്ത്രിസഭ സ്വാഗതംചെയ്തു. ജനങ്ങള്‍ക്ക് സുരക്ഷയും ആരോഗ്യവും ഉറപ്പാക്കുന്ന ആരോഗ്യ മേഖലയിലുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് പുരസ്കാരം.
ബഹ്റൈന്‍ സന്ദര്‍ശനത്തിനെത്തിയ ജോർഡന് രാജാവ് അബ്ദുല്ല രണ്ടാമനെയും കിരീടാവകാശി പ്രിന്‍സ് ഹുസൈന് ബിന്‍ അബ്ദുല്ല രണ്ടാമനെയും കാബിനറ്റ് സ്വാഗതംചെയ്തു. ഹമദ് രാജാവുമായി നടത്തിയ കൂടിക്കാഴ്ച ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാന്‍ സഹായിക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചു.
കോവിഡ് പ്രതിരോധപ്രവര്‍ത്തന പുരോഗതിയും മന്ത്രിസഭ വിലയിരുത്തി. അപകടസാധ്യത മാറാത്തതിനാല്‍ ജാഗ്രത തുടരാനുള്ള തീരുമാനത്തെ സ്വാഗതംചെയ്തു. കോവിഡ് വൈറസിെൻറ മടങ്ങിവരവ് റിപ്പോര്‍ട്ട് ചെയ്യുന്ന ഘട്ടത്തില്‍ പ്രതിരോധ വാക്സിന് കൂടുതല്‍ പേര്‍ക്ക് നല്‍കാനും തീരുമാനിച്ചു. 12,000 സ്വദേശികള്‍ ഇതുവരെയായി കോവിഡ് വാക്സിന് സ്വീകരിക്കാന്‍ മുന്നോട്ടുവന്നു. വാക്സിന് സ്വീകരിക്കാന്‍ മുന്നോട്ടുവരണമെന്ന് മന്ത്രിസഭ പൊതുജനങ്ങളോട് ആഹ്വാനംചെയ്തു.
യമനില്‍ നിയമാനുസൃത സര്‍ക്കാറും സതേണ്‍ ട്രാന്‍സിഷനല്‍ കൗണ്‍സിലും ചേര്‍ന്ന് റിയാദ് കരാര്‍ നടപ്പാക്കിയതിനെ മന്ത്രിസഭ സ്വാഗതം ചെയ്തു. എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യമുള്ള പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് സൗദി ഭരണാധികാരി കിങ് സല്മാന് ബിന്‍ അബ്ദുല്‍ അസീസ് ആല് സുഊദ് നടത്തിയ ശ്രമങ്ങളെ പ്രത്യേകം അഭിനന്ദിച്ചു.
തീവ്രവാദ രാജ്യങ്ങളുടെ പട്ടികയില്‍നിന്ന് സുഡാനെ ഒഴിവാക്കിയ യു.എസ് നടപടി സ്വാഗതം ചെയ്തു. സര്‍ക്കാര്‍ പദ്ധതികളുടെ ഏകോപനത്തിനുള്ള കോഒാഡിനേഷന്‍ കമ്മിറ്റി നിര്‍ദേശങ്ങള്‍ സഭ ചര്‍ച്ചചെയ്തു. 36 പദ്ധതികളില്‍ 13 എണ്ണം നടപ്പാക്കാന്‍ സാധിച്ചതായും ബാക്കി പുരോഗതിയിലാണെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. കൂടാതെ പുതുതായി 18 പദ്ധതികള്‍ കൂട്ടിച്ചേര്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്.
2020 മൂന്നാം പാദത്തിലെ വിശദ സാമ്പത്തിക റിപ്പോര്‍ട്ട് സഭയില്‍ അവതരിപ്പിച്ചു. മൊത്തം ആഭ്യന്തര ഉല്പാദനത്തില് രണ്ടാം പാദത്തേക്കാള്‍ 1.7 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനില്‍ ചേര്‍ന്ന കാബിനറ്റ് യോഗ തീരുമാനങ്ങള്‍ സെക്രട്ടറി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.