മനാമ: സാംസ സാംസ്കാരിക സമിതി ആഭിമുഖ്യത്തിൽ കേരളപ്പിറവിയും ശിശുദിനവും ആഘോഷിച്ചു. സഗയ്യയിലെ സ്കൈ ഷെൽ ട്രേഡിങ് കമ്പനി ഹാളിൽ ജിജോ ജോർജിെൻറ അധ്യക്ഷതയിൽ നടന്ന പരിപാടി പ്രസിഡൻറ് മനീഷ് ഉദ്ഘാടനം ചെയ്തു.
തുടർന്ന് ജൂനിയിർ, സീനിയർ വിഭാഗങ്ങൾക്കായി ക്വിസ് മത്സരം നടത്തി. ക്വിസ് മാസ്റ്റർ വത്സരാജൻ കുയമ്പിൽ നേതൃത്വം നൽകി. ഇൻഷാ റിയാസ്, സിതാര മുരളീകൃഷ്ണൻ, കുമാരി ബ്രൈറ്റ് മേരി സന്തോഷ് എന്നിവർ മത്സരം നിയന്ത്രിച്ചു.
തുടർന്ന് നടന്ന സമ്മാനദാന ചടങ്ങിൽ വേൾഡ് എൻ.ആർ.ഐ കൗൺസിൽ മിഡിലീസ്റ്റ് ഹ്യുമാനിറ്റേറിയൻ എയ്ഡ് റീജനൽ ഡയറക്ടർ സുധീർ തിരുനിലത്ത് മുഖ്യാതിഥിയായിരുന്നു. കുട്ടികൾക്ക് ട്രോഫിയും സമ്മാനങ്ങളും അദ്ദേഹം നൽകി.
എൻ.ഇ.സി മാർക്കറ്റിങ് മാനേജർ രൂപേഷ് കണ്ണൂർ ചടങ്ങിൽ പങ്കെടുത്തു. ഉപദേശക സമിതി അംഗങ്ങളായ ബാബു മാഹി, മുരളീകൃഷ്ണൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി നിർമല ജേക്കബ് സ്വാഗതവും സിതാര നന്ദിയും പറഞ്ഞു.
ജൂനിയർ വിഭാഗത്തിൽ അൻവിയ മേരി സാബു ഒന്നാം സ്ഥാനവും ആഷ്വിൻ സാബു ആഗസ്റ്റിൻ രണ്ടാം സ്ഥാനവും അഹ്സാൻ അനസ് മൂന്നാം സ്ഥാനവും നേടി. സീനിയർ വിഭാഗത്തിൽ ദക്ഷിണ മുരളീകൃഷണൻ ഒന്നാം സ്ഥാനവും റിഫ റിയാസ് രണ്ടാം സ്ഥാനവും അദ്നാൻ അനസ് മൂന്നാം സ്ഥാനവും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.