10 വര്‍ഷമായി ഖുര്‍ആന്‍ മജ്​ലിസുമായി ബഹ്റൈന്‍ പൗരന്‍

മനാമ: 10 വര്‍ഷമായി ഖുര്‍ആന്‍ രാവുമായി ബഹ്റൈന്‍ പൗരന്‍. ജനൂസാനിലെ അല്‍ ഹാജ് സയ്യിദ് ഹസന്‍ സയ്യിദ് സല്‍മാ​​െൻറ മജ ്​ലിസിലാണ് എല്ലാ ദിവസവും ഖുര്‍ആന്‍ പെയ്യുന്നത്. 2010 ഒക്ടോബറില്‍ ആരംഭിച്ച പ്രസ്തുത ഖുര്‍ആന്‍ മജ്​ലിസ് ഇതേവരെ മ ുടങ്ങിയിട്ടില്ലെന്നതാണ് പ്രത്യേകത. 20 വര്‍ഷം മുമ്പ് സ്ഥാപിതമായ മജ്​ലിസില്‍ രാജ്യത്തി​​െൻറ വിവിധ ഭാഗങ്ങളില്‍ നിന്നായി സന്ദര്‍ശകര്‍ എത്താറുണ്ട്.

റമദാനിലും അല്ലാത്തപ്പോഴും ഇവിടെയെത്തുന്നവർ ഖുര്‍ആന്‍ പാരായണം ചെയ്ത് പൂര്‍ത്തിയാക്കുന്നതില്‍ പങ്കാളിയാകും. എല്ലാ മാസവും ഒരു പ്രാവശ്യം ഖുര്‍ആന്‍ മുഴുവനായി ഒാതി പൂർത്തിയാക്കും. റമദാനില്‍ രണ്ട് പ്രാവശ്യം ഖുര്‍ആന്‍ പൂര്‍ത്തിയാക്കും. ഇപ്രകാരം വര്‍ഷത്തില്‍ 13 പ്രാവശ്യമെങ്കിലും ഖുര്‍ആന്‍ പൂര്‍ണമായി ഓതിത്തീര്‍ക്കും.

ഖുര്‍ആന്‍ ഓതിത്തീര്‍ക്കുന്ന ദിനത്തില്‍ 200 പേരെങ്കിലും മജ്​ലിസില്‍ പങ്ക് കൊള്ളാറുണ്ട്. ഓരോ ദിവസവും സമൂഹത്തി​​െൻറ വിവിധ തുറകളില്‍ നിന്നുള്ളവരാണ് മജ്​ലിസിലെത്തുക. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, ബിസിനസ് രംഗത്തുള്ളവര്‍ തുടങ്ങിയവർ ഇവിടെ എത്തുകയും ഖുര്‍ആന്‍ പാരായണത്തില്‍ പങ്കുചേരുകയും ചെയ്യുന്നു.

Tags:    
News Summary - quran-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.