ഖുര്‍ആന്‍ മത്സര ജേതാക്കളെ പ്രധാനമന്ത്രി ആദരിച്ചു 

മനാമ: കുവൈത്തില്‍ നടന്ന അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സരത്തില്‍ ബഹ്‌റൈനില്‍ നിന്ന് വിജയിച്ചവരെ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ ആദരിച്ചു. 
ഇൗ വിജയം ഏറെ ശ്രദ്ധേയമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഖുര്‍ആന്‍ പഠന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനും നിലനിര്‍ത്തുന്നതിനും സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്. ഖുര്‍ആനിക ആശയം മുറുകെപിടിക്കുന്ന തലമുറയെ വളര്‍ത്തിയെടുക്കാനും അതുവഴി സമൂഹത്തിൽ മൂല്യങ്ങൾ നിലനിർത്താനും കഴിയുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. 
ഖുര്‍ആന്‍  മന:പാഠ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ മുഹന്ന അഹ്മദ് അസ്സീസി അല്‍ബൂഐനൈന്‍, പാരായണത്തില്‍ രണ്ടാം സ്ഥാനം നേടിയ മുഹമ്മദ് സമീര്‍ മുജാഹിദ് എന്നിവർക്ക് ഗുദൈബിയ പാലസിലാണ് ആദരമൊരുക്കിയത്. 
 

Tags:    
News Summary - quran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.