മനാമ: റഹീം ഉപ്പളയെ കാസർകോട് ജില്ല കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. ബഹ്റൈൻ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റിയുടെ മുൻ പ്രസിഡന്റ്, സ്റ്റേറ്റ് വൈസ് പ്രസിഡന്റ്, മത, സാമൂഹിക, സാംസ്കാരിക സംഘടന തുടങ്ങി 37 വർഷത്തെ പ്രവാസ ജീവിതത്തിൽ നിരവധി സ്ഥാനങ്ങൾ അലങ്കരിച്ചയാളാണ് ഉപ്പള റഹീം സാഹിബ്. കാസർകോട് ജില്ല മുസ് ലിം ലീഗ് ഓഫിസിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ല മുസ്ലിം ലീഗ് നേതാക്കൾ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ, മണ്ഡലം നേതാക്കൾ, മറ്റു കെ.എം.സി.സി നേതാക്കൾ, വിവിധ പോഷക സംഘടന ഭാരവാഹികൾ എന്നിവരുടെ സാന്നിധ്യത്തിൽ മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി ഷാൾ അണിയിച്ചു.
മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്റഫ് മെമന്റോ നൽകി ആദരിച്ചു. മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി എ. അബ്ദുറഹ്മാൻ, ട്രഷറർ മുനീർ ഹാജി കമ്പാർ, ബഹ്റൈൻ കെ.എം.സി.സി കാസർകോട് ജില്ല ട്രഷറർ അഷ്റഫ് കണ്ടിഗെ, വൈസ് പ്രസിഡന്റുമാരായ ആത്തിക് പുത്തൂർ, അബ്ദുറഹ്മാൻ പാലക്കി, സെക്രട്ടറി നൗഷാദ് പുത്തൂർ, ജില്ല കോഓഡിനേറ്റർ മുസ്തഫ കാഞ്ഞങ്ങാട്, അബ്ബാസ് ചെമ്മനാട്, ഹുസൈൻ പാറക്കട്ട, ടി.കെ. അഷ്റഫ്, കുഞ്ഞാമു ബെദിര, മനാഫ് ചെമ്മനാട്, സഹലു കുന്നിൽ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.