ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ വിദേശരാജ്യ സന്ദർശനത്തിന് രാഹുൽ ഗാന്ധി ബഹ്റൈനിലെത്തി. ബഹ്റൈൻ പ്രധാനമന്ത്രി പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം അവിടെ സർക്കാർ അതിഥിയായിരിക്കും. വിദേശ ഇന്ത്യക്കാരുടെ കൺവെൻഷനിലും ഇന്ത്യൻ വംശജരുടെ ആഗോള സംഘടന (ഗോപിയോ) സംഘടിപ്പിക്കുന്ന കൂട്ടായ്മയിലും രാഹുൽ പെങ്കടുക്കും.
‘ഗോപിയോ’ സമ്മേളനത്തിൽ 50 രാജ്യങ്ങളിലെ പ്രതിനിധികൾ പെങ്കടുക്കുന്നുണ്ട്. വിദേശ ഇന്ത്യക്കാർ ഇന്ത്യയുടെ ബ്രാൻഡ് അംബാസഡർമാരാണെന്ന് യാത്ര പുറപ്പെടും മുമ്പായി രാഹുൽ ട്വീറ്റ് ചെയ്തു. ഇൗ മാസം ഒമ്പതിന് അദ്ദേഹം തിരിച്ചെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.