മനാമ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 33ാമത് രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ബഹ്റൈൻ ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി കിങ് ഹമദ് ഹോസ്പിറ്റലിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നൂറിൽപരം രക്തദാതാക്കൾ പങ്കെടുത്ത ക്യാമ്പ് കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ ഉദ്ഘാടനം ചെയ്തു.
ഒ.ഐ.സി.സി കോഴിക്കോട് ജില്ല പ്രസിഡന്റ് ജാലിസ് കെ.കെ, ജില്ല ജനറൽ സെക്രട്ടറി ശ്രീജിത്ത് പനായി, ക്യാമ്പ് കൺവീനർ വാജിദ് എം എന്നിവർ നേതൃത്വം നൽകിയ ക്യാമ്പിൽ ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം എന്നിവർ മുഖ്യാതിഥികളായിരുന്നു.
ദേശീയ ഭാരവാഹികളായ ഷമീം കെ.സി, ഗിരീഷ് കാളിയത്ത്, സുമേഷ് ആനേരി, ജവാദ് വക്കം, സിൻസൺ ചാക്കോ പുലിക്കോട്ടിൽ, റിജിത് മൊട്ടപ്പാറ, രഞ്ജൻ കേച്ചേരി, ഐ.വൈ.സി ഇന്റർനാഷനൽ ചെയർമാൻ നിസാർ കുന്നംകുളത്തിൽ, വനിത വിങ് വൈസ് പ്രസിഡന്റ് സൂര്യ റിജിത്, വിവിധ ജില്ലാ കമ്മിറ്റി നേതാക്കളായ റംഷാദ് അയിലക്കാട്, സിജു പുന്നവേലി, ബൈജു ചെന്നിത്തല, ഷിബു ബഷീർ, നിജിൽ രമേശ്, ജില്ല കമ്മിറ്റി ഭാരവാഹികളായ ഷാജി പി.എം, പ്രബിൽ ദാസ്, കുഞ്ഞമ്മത് കെ.പി, സുബിനാസ് കിട്ടു, അസീസ് ടി.പി മൂലാട്, തുളസിദാസ്, അബ്ദുൽസലാം മുയിപ്പോത്ത്, അസീസ് എം.സി, ജയകൃഷ്ണൻ, ഇക്ബാൽ തലയാട്, ബിജു കൊയിലാണ്ടി എന്നിവർ രക്തദാന ക്യാമ്പ് നിയന്ത്രിച്ചു. ക്യാമ്പിന്റെ വിജയത്തിനായി പ്രവർത്തിച്ച കിങ് ഹമദ് ഹോസ്പിറ്റൽ ജീവനക്കാർക്ക് ജില്ലാ പ്രസിഡന്റ് ജാലിസ് കെ.കെയും കൺവീനർ വാജിതും മൊമെന്റോ നൽകി ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.