മനാമ: നന്മകളുടെ വിളവെടുപ്പിന്റെ കാലമാണ് വിശുദ്ധ റമദാനെന്ന് ഫ്രൻഡ്സ് സ്റ്റഡി സർക്കിൾ റിഫ ഏരിയ റമദാൻ മുന്നൊരുക്കത്തിന്റെ ഭാഗമായി വിവിധയിടങ്ങളിൽ സംഘടിപ്പിച്ച പരിപാടിയിലെ പ്രഭാഷകർ അഭിപ്രായപ്പെട്ടു. പൈശാചിക ചിന്തകളെ മനസ്സിൽനിന്ന് ഒഴിവാക്കി പ്രാർഥനകൊണ്ട് മനസ്സിനെ വിമലീകരിക്കാനുള്ള മാസമാണിത്.
കാരുണ്യപ്രവർത്തനങ്ങളിലും മറ്റു നന്മകളിലും മുഴുകാനും വിശ്വാസികൾ ശ്രദ്ധിക്കണം. ഈസ്റ്റ് റിഫ, വെസ്റ്റ് റിഫ, ഇസാ ടൗൺ, ഹാജിയത്ത് എന്നീ പ്രദേശങ്ങളിൽ ‘ബല്ലിഗ്നാ റമദാൻ’ എന്ന തലക്കെട്ടിൽ നടന്ന പരിപാടിയിൽ പ്രമുഖ പണ്ഡിതരും വാഗ്മികളുമായ ജമാൽ നദ്വി, സി.എം. മുഹമ്മദലി എന്നിവർ പ്രഭാഷണം നടത്തി. ജലീൽ മുട്ടിക്കൽ, നജാഹ്, അഹ്മദ് റഫീഖ്, ഇർഷാദ്, സമീർ ഹസൻ, ഷാഹുൽ, മുഹമ്മദ് ശരീഫ്, ഹാരിസ്, സക്കീർ, മൂസ കെ. ഹസൻ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.