മനാമ: പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ബഹ്റൈനിലേക്ക് പുതുതായി നിയമിതനായ അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി ബോണ്ടിയെ റിഫ പാലസിൽ സ്വീകരിച്ചു.
ബഹ്റൈനും അമേരിക്കയും തമ്മിൽ നിലനിൽക്കുന്ന ദീർഘകാലവും ശക്തവും തന്ത്രപരവുമായ ബന്ധങ്ങൾ കൂടുതൽ കെട്ടിപ്പടുക്കേണ്ടതിന്റെ പ്രാധാന്യം കിരീടാവകാശി എടുത്തുപറഞ്ഞു.
വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വിപുലമായ സഹകരണത്തിനും പുതിയ തന്ത്രപരമായ പങ്കാളിത്തങ്ങളും പരസ്പര പ്രയോജനകരമായ സംരംഭങ്ങളും വികസിപ്പിക്കാനുള്ള അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്നത് തുടരേണ്ടതിന്റെ പ്രാധാന്യവും ഊന്നിപ്പറഞ്ഞു. ചുമതലകൾ നിർവഹിക്കുന്നതിൽ അംബാസഡർക്ക് എല്ലാ വിജയവും ആശംസിച്ചു. ദേശീയവും അന്തർദേശീയവുമായ വിഷയങ്ങളും പൊതുതാൽപര്യമുള്ള സംഭവവികാസങ്ങളും ചർച്ച ചെയ്തു. റാഷിദ് ഇക്വസ്ട്രിയൻ ആൻഡ് ഹോഴ്സ് റേസിങ് ക്ലബ് ഹൈ കമ്മിറ്റി ചെയർമാൻ ഷെയ്ഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.