താ​യ്‌​ല​ൻ​ഡ് കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ്​ മു​ഹ​മ്മ​ദ്‌ അ​ബ്ദു​റ​ഹ്മാ​ന് ഒ.​ഐ.​സി.​സി പാ​ല​ക്കാ​ട്‌ ജി​ല്ല ക​മ്മി​റ്റി ന​ൽ​കി​യ സ്വീ​ക​ര​ണം

തായ്‌ലൻഡ് കെ.എം.സി.സി പ്രസിഡന്‍റിന് സ്വീകരണം

മനാമ: തായ്‌ലൻഡ് കെ.എം.സി.സി പ്രസിഡന്‍റ് മുഹമ്മദ്‌ അബ്ദുറഹ്മാന് ഒ.ഐ.സി.സി പാലക്കാട്‌ ജില്ല കമ്മിറ്റി സ്വീകരണം നൽകി. ഒ.ഐ.സി.സി ഓഫിസിൽ വെച്ചു നടന്ന ചടങ്ങിൽ ജില്ല വൈസ് പ്രസിഡന്‍റ് നിസാർ കുന്നംകുളത്തിങ്ങൽ അധ്യക്ഷതവഹിച്ചു. ജില്ല ജനറൽ സെക്രട്ടറി സൽമാനുൽ ഫാരിസ് സ്വാഗതം പറഞ്ഞു. ബഹ്‌റൈൻ ഒ.ഐ.സി.സി ദേശീയ പ്രസിഡന്‍റ് ബിനു കുന്നന്താനം സ്വീകരണയോഗം ഉദ്ഘാടനം ചെയ്തു.

കനേഡിയൻ ബാങ്കായ നോവ സ്‌കോഷ്യയുടെ ഉന്നത പദവിയിൽ ഈജിപ്ത്, മലേഷ്യ, തായ്‌വാൻ, ഹോങ്കോങ്, സിംഗപ്പൂർ, ശ്രീലങ്ക, ബംഗ്ലാദേശ്, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ജോലി ചെയ്തതിെന്‍റ അനുഭവങ്ങൾ മുഹമ്മദ്‌ അബ്ദുറഹ്മാൻ പങ്കുവെച്ചു. യോഗത്തിൽ ഒ.ഐ.സി.സി ദേശീയ ജനറൽ സെക്രട്ടറി ബോബി പാറയിൽ, ദേശീയ സെക്രട്ടറിമാരായ മാത്യൂസ് വാളക്കുഴി, ജവാദ് വക്കം, ജില്ല പ്രസിഡന്‍റുമാരായ ഷാജി പൊഴിയൂർ, ചെമ്പൻ ജലാൽ, ഫിറോസ് അറഫ, മലപ്പുറം ജില്ല ജനറൽ സെക്രട്ടറി റംഷാദ് അയിലക്കാട്, മുഹമ്മദ്‌ റസാഖ്‌ തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - Reception for the Thailand KMCC President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.