മനാമ: രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ പ്രഖ്യാപിച്ച സമഗ്ര പരിഷ്കരണ പദ്ധതികൾ തുടരാൻ പ്രത്യേക മന്ത്രിസഭ യോഗം തീരുമാനിച്ചു. 2023-2026 കാലയളവിലേക്കുള്ള ബജറ്റ് ചർച്ചകൾക്കായാണ് യോഗം വിളിച്ചുചേർത്തത്.രാജ്യത്തിന്റെ സർവതോമുഖമായ വളർച്ചയും ജനങ്ങളുടെ ക്ഷേമവും ഉറപ്പാക്കുന്നതിന് അനുഗുണമായ പദ്ധതികളായിരിക്കണം മന്ത്രാലയങ്ങൾ നടപ്പാക്കേണ്ടതെന്ന് അധ്യക്ഷത വഹിച്ച കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ പറഞ്ഞു. പാർലമെന്റ്, ശൂറ കൗൺസിൽ എന്നിവയുമായി സഹകരിച്ച് മന്ത്രിസഭയുടെ പ്രവർത്തനം കൂടുതൽ സജീവമാക്കാനും തീരുമാനിച്ചു.
സ്വകാര്യ മേഖലയുമായി സഹകരിക്കാനും സാമ്പത്തിക മേഖലയിൽ കുതിപ്പ് ശക്തമാക്കാനുമുള്ള പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ചും ചർച്ചകൾ നടന്നു. സർക്കാറിന്റെ ഭാവിപദ്ധതികളെക്കുറിച്ചുള്ള കാര്യങ്ങളും ചർച്ചയിൽ വന്നു.ബഹ്റൈന്റെ 51ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുകയും രാജ്യത്തോടും ഭരണാധികാരികളോടും കൂറും സ്നേഹവും പ്രകടിപ്പിക്കുകയും ചെയ്ത ഓരോരുത്തർക്കും അദ്ദേഹം പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു. ആശംസകൾ നേർന്ന വിവിധ രാജ്യങ്ങളിലെ ഭരണാധികാരികൾക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.