മനാമ: പൂർണമായും ബഹ്റൈൻ പശ്ചാത്തലത്തിൽ ചിത്രീകരിച്ച് രാജ്യത്തെ പ്രമുഖ കലാകാരന്മാരെ അണിനിരത്തി നിർമിച്ച 'കുചേലഗതി' എന്ന ഭക്തിഗാന ആൽബത്തിെൻറ പ്രകാശനം ബഹ്റൈൻ കേരളീയ സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണ പിള്ള നിർവഹിച്ചു. സൗഹൃദങ്ങളുടെയും കൂട്ടായ്മയുടെയും ഊഷ്മളത അന്യംനിന്നുപോകുന്ന ഈ കാലഘട്ടത്തിൽ കൃഷ്ണ, കുചേല സംഗമത്തിെൻറ വൈകാരികതയും ആത്മസൗന്ദര്യത്തെ ഉയർത്തിക്കാട്ടുന്ന സ്നേഹവും കുചേലഗതി എന്ന ഭക്തിഗാന ആൽബത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നു.
ബിനോയ് കുമാർ ഗോപാലനാണ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഗാനങ്ങൾ ആലപിച്ചത് ദുർഗ വിശ്വനാഥനും സംഗീതം നിർവഹിച്ചത് ബി.എം. അവനീന്ദ്രനുമാണ്. പ്രകാശന ചടങ്ങിൽ റിയാസ് അബ്ദുൽ റഷീദ്, ആർ. നാഥ് കളത്തേരി, എൻ.കെ. വീരമണി, മനോഹരൻ പാവറട്ടി, ബിനോയ് കുമാർ, ഗോപാല കൃഷ്ണൻ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.