‘ഖുബൂസ് -പ്രവാസം പറഞ്ഞ ഹൃദയകഥകൾ’എന്ന പുസ്തകത്തിെൻറ ടൈറ്റിൽ പ്രകാശനത്തിൽനിന്ന്
മനാമ: 'ഖുബൂസ് -പ്രവാസം പറഞ്ഞ ഹൃദയകഥകൾ'എന്ന പുസ്തകത്തിെൻറ ടൈറ്റിൽ പ്രകാശനം ബഹ്റൈൻ കേരളീയ സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ള, എഴുത്തുകാരി ഡോ. ഷെമിലി പി. ജോണിന് പുസ്തകത്തിെൻറ കവർ ഫോട്ടോ നൽകി നിർവഹിച്ചു. പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ, പടവ് കുടുംബവേദി പ്രസിഡൻറ് സുനിൽ ബാബു എന്നിവരും സന്നിഹിതരായിരുന്നു.
കെ.വി.കെ. ബുഖാരി, നൗഷാദ് മഞ്ഞപ്പാറ എന്നിവരാണ് പ്രധാന രചന നടത്തിയിരിക്കുന്നത്. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ കൈയൊപ്പോടെയുള്ള പുസ്തകത്തിൽ ആമുഖക്കുറിപ്പ് പി.കെ. പാറക്കടവും അവതാരിക പി. സുരേന്ദ്രനുമാണ് എഴുതിയത്. മുനീർ റഹ്മാൻ പഠനം നിർവഹിച്ചു. പുസ്തകം സെപ്റ്റംബർ അവസാനത്തോടെ യു.എ.ഇയിൽനിന്ന് പുറത്തിറങ്ങും.
ഗൾഫിലെ എഴുത്തുകാരും സാമൂഹിക പ്രവർത്തകരും പ്രവാസ അനുഭവങ്ങൾ പങ്കുവെക്കുന്നുണ്ട്. ബഹ്റൈനിൽനിന്ന് ഡോ. ജോൺ പനക്കൽ, കെ.ടി. സലിം, ആമിന സുനിൽ എന്നിവരുടെ അനുഭവങ്ങൾ ഇതിലുണ്ട്.ഷീല രമേശ് ആണ് കവർ ഡിസൈൻ നിർവഹിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.