മനാമ: സഖാവ് പി. കൃഷ്ണപിള്ള അനുസ്മരണം മനാമയിലെ ബഹ്റൈൻ പ്രതിഭ ഓഫിസിൽ നടന്നു. പ്രതിഭ ജോയന്റ് സെക്രട്ടറി പ്രജിൽ മണിയൂർ സ്വാഗതം പറഞ്ഞു. പ്രതിഭ പ്രസിഡന്റ് അഡ്വ. ജോയ് വെട്ടിയാടൻ അനുസ്മരണ യോഗത്തിൽ അധ്യക്ഷത വഹിച്ചു. കേരളം കണ്ട ഏറ്റവും മികച്ച രാഷ്ട്രീയ സംഘാടകനും സമര നേതാവുമായിരുന്നു സഖാവ് കൃഷ്ണപിള്ളയെന്ന് അനുസ്മരണ പ്രഭാഷണത്തിൽ പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി ചൂണ്ടിക്കാട്ടി.
അവർണ ജാതിക്കാർക്ക് ഗുരുവായൂർ അമ്പലത്തിൽ കയറാൻ അമ്പലമണി അടിക്കുമ്പോഴും, ഇന്ത്യൻ സ്വാതന്ത്ര്യത്തിനുവേണ്ടി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ഇന്ത്യൻ ദേശീയ പതാക വീശി സമരം ചെയ്യുമ്പോഴും അതിഭീകര ആക്രമണത്തിന് വിധേയമാക്കപ്പെട്ട ധീര വ്യക്തിത്വമായിരുന്നു സഖാവ് പി. കൃഷ്ണപിള്ള.രാഷ്ട്രീയ വിശദീകരണം പ്രതിഭ മുഖ്യ രക്ഷാധികാരി പി. ശ്രീജിത്ത് നടത്തി. നട്ടാൽ മുളക്കാത്ത നുണകളുമായി സഖാവ് കൃഷ്ണപിള്ള കെട്ടിപ്പടുത്ത പാർട്ടിയെ ഇല്ലാതാക്കാൻ വലതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളും അതിന്റെ ശിങ്കിടികളായ മാധ്യമങ്ങളും ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രവാസത്തിൽ ഇരുന്നുകൊണ്ട് ഇതിനെ ചെറുക്കാൻ നിരന്തരമായ പഠനവും സമൂഹമാധ്യമങ്ങളിലൂടെയുള്ള ഇടപെടലുകളും വളരെയെറെ ഗുണം ചെയ്യുമെന്നും അദ്ദേഹം സദസ്സിനെ ഓർമപ്പെടുത്തി. വംശീയ വൈരംകൊണ്ട് രാജ്യത്തെ ഛിന്നഭിന്നമാക്കാൻ ശ്രമിക്കുന്ന മോദി സർക്കാറിന്റെ തെറ്റായ ചെയ്തികളെ ചെറുക്കാൻ മതേതരത്വത്തെക്കാൾ ശക്തമായ ആയുധമില്ലെന്നും പി. ശ്രീജിത് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.