ന​വീ​ക​രി​ച്ച ഡെ​ൽ​മ​ൺ ലോ​സ്റ്റ്​ പാ​ര​ഡൈ​സ്​ പാ​ർ​ക്ക്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു

മ​നാ​മ: ന​വീ​ക​രി​ച്ച ​ഡെ​ൽ​മ​ൺ ലോ​സ്റ്റ്​ പാ​ര​ഡൈ​സ്​ പാ​ർ​ക്ക്​ ടൂ​റി​സം മ​ന്ത്രി ഫാ​തി​മ ബി​ൻ​ത്​ ജ​അ്​​ഫ​ർ അ​സ്സൈ​റ​ഫി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. രാ​ജ്യ​ത്തെ ടൂ​റി​സം മേ​ഖ​ല​ക്ക്​ ഉ​ണ​ർ​വു​പ​ക​രു​ന്ന സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ സം​രം​ഭ​ങ്ങ​ൾ​ക്ക്​ പ്രോ​ത്സാ​ഹ​നം ന​ൽ​കാ​ൻ ഒ​രു​ക്ക​മാ​ണെ​ന്ന്​ മ​ന്ത്രി പ​റ​ഞ്ഞു. വി​നോ​ദ​സ​ഞ്ചാ​രി​ക​​ളെ ആ​ക​ർ​ഷി​ക്കു​ന്ന വൈ​വി​ധ്യ​ങ്ങ​ൾ രൂ​പ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്ക്​ പി​ന്തു​ണ ന​ൽ​കു​ക​യും ചെ​യ്യും.

വാ​ട്ട​ർ തീം ​പാ​ർ​ക്കെ​ന്ന നി​ല​ക്ക്​ ശ്ര​ദ്ധേ​യ​മാ​യ ഡെ​ൽ​മ​ൺ ന​വീ​ക​ര​ണ​ത്തോ​ടെ കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. റ​സ്​​റ്റാ​റ​ന്‍റ്, കോ​ഫി ഷോ​പ്, ഫാ​ഷ​ൻ വ​സ്​​ത്ര​ങ്ങ​ൾ, ടൂ​റി​സം പ്ര​മോ​ഷ​ൻ വ​സ്​​തു​ക്ക​ൾ എ​ന്നി​വ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. കൂ​ടു​ത​ൽ പേ​രെ ആ​ക​ർ​ഷി​ക്കാ​ൻ ന​വീ​ക​രി​ച്ച വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന്​ ക​ഴി​യ​​ട്ടെ​യെ​ന്നും അ​വ​ർ ആ​ശം​സി​ച്ചു. 

Tags:    
News Summary - Renovated Delmon Lost Paradise Park inaugurated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.