മനാമ: ഇന്ത്യയുടെ എഴുപത്തി അഞ്ചാം റിപ്പബ്ലിക് ദിനം കലാകേന്ദ്രമായ ഓറ ആർട്സ് വിപുലമായി ആഘോഷിച്ചു. അദ്ലിയ ഓറ ആർട്സിൽ സംഘടിപ്പിച്ച ആഘോഷത്തിൽ നൂറുകണക്കിന് കുട്ടികൾ ദേശഭക്തിഗാനം ആലപിക്കുകയും വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. ചെയർമാൻ മനോജ് മയ്യന്നൂർ, ഡയറക്ടർമാരായ വൈഷ്ണവ്ദത്ത്, വൈഭവ്ദത്ത്, സ്മിത മയ്യന്നൂർ തുടങ്ങിയവർ ആശംസകളർപ്പിച്ചു. ശ്രീവിഭ ഹെഗ്ഡെ, സുന്ദർ വിശ്വകർമ, അവിനാഷ് ഊട്ടി, അഖിൽ കാറ്റാടി, ഇർഫാൻ അമീർ, സനൂബർ ഡാനിഷ്, ഫാസിൽറാം, ജിഡിൻഐസക്ക്, ജിബിൻ, ജോബോയ്ജോൺ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.