മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ വിവിധ പരിപാടികളോടെ ഇന്ത്യയുടെ 75 ആം റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. രാവിലെ കെ.പി.എ ആസ്ഥാനത്തു പ്രസിഡന്റ് നിസാർ കൊല്ലം ദേശീയ പതാക ഉയർത്തി. ചിൽഡ്രൻസ് പാർലമെന്റിന്റെ നേതൃത്വത്തിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ സാമൂഹ്യ പ്രവർത്തകൻ ബഷീർ അമ്പലായി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നിസാർ കൊല്ലം അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ സാമൂഹ്യ പ്രവർത്തകരായ അമൽ ദേവ്, നൗഷാദ് മഞ്ഞപ്പാറ, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ട്രെഷറർ രാജ് കൃഷ്ണൻ എന്നിവർ ആശംസകൾ അറിയിച്ചു.
ചിൽഡ്രൻസ് പാർലമെന്റ് അംഗം മിഷേൽ പ്രിൻസ് നിയന്ത്രിച്ച യോഗത്തിന് സെക്രട്ടറി അനോജ് മാസ്റ്റർ സ്വാഗതവും , കോ-ഓർഡിനേറ്റർ അനിൽകുമാർ നന്ദിയും പറഞ്ഞു. സെക്രട്ടറിയേറ്റ് കമ്മിറ്റി അംഗങ്ങളായ കിഷോർ കുമാർ, ബിനു കുണ്ടറ, ചിൽഡ്രൻസ് വിങ് കോ-ഓർഡിനേറ്റർ ജ്യോതി പ്രമോദ് എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് ചിൽഡ്രൻസ് പാർലമെന്റ് അംഗങ്ങൾ അവതരിപ്പിച്ച ദേശഭക്തി ഗാനങ്ങളും പ്രസംഗങ്ങളും നൃത്തങ്ങളും അരങ്ങേറി. പ്രവാസി ശ്രീ മൂന്നു, നാല് യൂനിറ്റുകളുടെ നേതൃത്വത്തിലും ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.