ബഹ്റൈനിലേക്ക് ഇന്ന് മുതൽ റസിഡൻസ് വിസക്കാർക്ക് മാത്രം പ്രവേശനം: ക്വാറൻറീൻ താമസ രേഖ വലിയ പ്രശ്നമായില്ല

മനാമ: ഇന്ത്യ ഉൾപ്പെടെ അഞ്ചു രാജ്യങ്ങളിൽ നിന്നു ബഹ്റൈനിലേക്ക് വരുന്നവർക്കുള്ള യാത്രാ നിയന്ത്രണങ്ങൾ നടപ്പിൽ വന്നു. ഞായറാഴ്ച പുലർച്ചെ ഡൽഹിയിൽ നിന്ന് ബഹ്‌റൈനിൽ എത്തിയ എയർ ഇന്ത്യ വിമാനത്തിൽ റസിഡൻസ് വിസ ഉള്ളവരെ മാത്രമാണ് കൊണ്ടുവന്നത്. വിസിറ്റ് വിസയിൽ വരാൻ എത്തിയവരെ ഡൽഹി വിമാനത്താവളത്തിൽ നിന്ന് തന്നെ തിരിച്ചയച്ചു. 

ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ എന്നീ രാജ്യങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് ബഹ്‌റൈൻ ഞായറാഴ്ച മുതൽ നിയന്ത്രണം കൊണ്ടുവന്നത്. ഇതനുസരിച്ചു ബഹ്‌റൈനിൽ റസിഡൻസ് വിസ ഉള്ളവർക്ക് മാത്രമാണ് ഈ രാജ്യങ്ങളിൽ നിന്ന് വരാൻ കഴിയുക.

അതേ സമയം, 10 ദിവസത്തെ ക്വറന്റീനിൽ കഴിയുന്നതിനു താമസ സ്ഥലത്തിന്റെ രേഖ ഹാജരാകണമെന്ന വ്യവസ്ഥ വലിയ പ്രശ്നം സൃഷ്‌ടിച്ചില്ല. സി.പി.ആറിലെ വിലാസം കാണിച്ചവരെ പുറത്തിറങ്ങാൻ അനുവദിച്ചു. സ്വന്തം  പേരിലെ താമസ രേഖ വേണമെന്നത് നിർബന്ധമാക്കിയില്ല. ക്വറന്റീൻ നിരീക്ഷണത്തിനു ബ്രേസ് ലെറ്റ്‌ പോലുള്ള സംവിധാനങ്ങൾ നടപ്പാക്കിയിട്ടില്ല.

സി.പി.ആറിലെ വിലാസമല്ല കാണിക്കുന്നതെങ്കിൽ ആരോഗ്യ വകുപ്പിന്റെ കൗണ്ടറിൽ എത്തുമ്പോൾ വ്യക്തത വരുത്തണം.നാട്ടിൽ നിന്ന് പുറപ്പെടുമ്പോൾ നൽകുന്ന സെൽഫ് ഡിക്ലറേഷൻ ഫോമിനൊപ്പം വിലാസം രേഖപ്പെടുത്തേണ്ട ഫോമും ഇന്ന് മുതൽ നൽകുന്നുണ്ട്. 

പുതിയ വർക്ക് വിസയിൽ വരുന്നവർ താമസ സ്ഥലം സംബന്ധിച്ച് കമ്പനിയിൽ നിന്നുള്ള കത്ത് കൈവശം വെക്കുന്നത് നല്ലതാണ്. ലേബർ ക്യാമ്പുകളിൽ താമസിക്കുന്ന ചില യാത്രക്കാർ താമസ സ്ഥലം സംബന്ധിച്ച് കമ്പനിയിൽ നിന്നുള്ള കത്ത് ഹാജരാക്കിയിരുന്നു. നാട്ടിലെ വിമാനത്താവളത്തിൽ നിന്ന് തന്നെ വിലാസം പരിശോധിക്കാൻ എയർലൈൻസുകൾ നിർദേശം നൽകിയിട്ടുണ്ട്. 

ആറ് വയസിനു മുകളിലുള്ള എല്ലാ യാത്രക്കാരും കോവിഡ് പരിശോധനക്കുള്ള 36 ദിനാർ അടക്കണം. വിമാനത്താവളത്തിൽ വെച്ചും തുടർന്ന് അഞ്ചാം ദിവസവും പത്താം ദിവസവും കോവിഡ് പരിശോധന നടത്തണം.

Tags:    
News Summary - Residence visa holders can enter Bahrain from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.