ബഹ്​റൈനിൽ റസിഡൻറ്​ പെർമിറ്റുകളുടെ​ കാലാവധി ഈ വർഷം അവസാനം വരെ നീട്ടി

മനാമ: റദ്ദായതോ കാലാവധി കഴിഞ്ഞതോ ആയ എല്ലാ റസിഡൻറ്​ പെർമിറ്റുകളുടെയും കാലാവധി ഇൗ വർഷം അവസാനം വരെ നീട്ടിയതായി നാഷണാലിറ്റി, പാസ്​പോർട്ട്​സ്​ ആൻഡ്​ റസിഡൻറ്​ അഫയേഴ്​സ്​ (എൻ.പി.ആർ.എ) അറിയിച്ചു. ഇതിനായി പ്രത്യേകം അപേക്ഷ നൽകേണ്ടതില്ല. 

സൗജന്യമായാണ്​ കാലാവധി നീട്ടിക്കൊടുക്കുന്നത്​. റസിഡൻറ്​ പെർമിറ്റുകളുമായി ബന്ധപ്പെട്ട എല്ലാ ഫീസുകളും ഇൗ വർഷം അവസാനം വരെ ഒഴിവാക്കിയിട്ടുമുണ്ട്​. 

കാലാവധി കഴിഞ്ഞതും അല്ലാത്തതുമായ എല്ലാ സന്ദർശക വിസകളുടെയും കാലാവധി മൂന്ന്​ മാസത്തേക്ക്​ നീട്ടിയിട്ടുണ്ട്​. ഇതിനും അപേക്ഷയോ ഫീസോ ആവശ്യമില്ല. വിസ കാലാവധി കഴിഞ്ഞ നിരവധി പ്രവാസികൾക്ക്​ ആശ്വാസകരമാണ്​ ഇൗ തീരുമാനം.

Tags:    
News Summary - resident permit validity extended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.