റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ സെക്രട്ടറി ജനറൽ ഡോ. മുസ്തഫ അസ്സയ്യിദിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പാകിസ്താനിൽ എത്തിയപ്പോൾ

പാകിസ്താനിലെ പ്രളയബാധിതരെ സഹായിക്കാൻ ആർ.എച്ച്.എഫ് പദ്ധതി

മനാമ: പ്രളയബാധിതർക്ക് സഹായമെത്തിക്കുന്നതിന്‍റെ ഭാഗമായി റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ സെക്രട്ടറി ജനറൽ ഡോ. മുസ്തഫ അസ്സയ്യിദിന്‍റെ നേതൃത്വത്തിൽ പ്രത്യേക സംഘം പാകിസ്താനിലെത്തി കരാറിൽ ഒപ്പുവെച്ചു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ദുരന്തങ്ങളിൽപെട്ടവർക്ക് സഹായമെത്തിക്കുന്നതിൽ മുൻപന്തിയിലാണ് എന്നും ബഹ്റൈനുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. മനുഷ്യ സാഹോദര്യത്തിന്‍റെ വലിയ മാതൃകയാണ് ഇക്കാര്യത്തിൽ ബഹ്റൈൻ ഭരണാധികാരികൾ പിന്തുടരുന്നത്.

രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നിർദേശ പ്രകാരമാണ് റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ പ്രളയ ബാധിതരെ സഹായിക്കുന്നതിനുള്ള പദ്ധതികൾക്ക് തുടക്കമിട്ടത്.

ഇസ്ലാമാബാദിലെത്തിയ സംഘം പ്രളയത്തിലുണ്ടായ ആൾനാശത്തെക്കുറിച്ചും വിവിധ പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതായതിനെക്കുറിച്ചും മനസ്സിലാക്കി.

രാജ്യത്തിന്‍റെ മിക്ക ഭാഗങ്ങളും പ്രളയത്തിൽ തകർന്നതായി ഹെൽപ് അതോറിറ്റി ഹൈ കമ്മിറ്റി വ്യക്തമാക്കി. പ്രളയ ദുരിതത്തിലകപ്പെട്ട പാക് ജനതയെ സഹായിക്കാൻ മുന്നോട്ടുവന്ന ബഹ്റൈൻ ഭരണാധികാരികൾക്കും ജനതക്കും പാക് അധികാരികൾ പ്രത്യേകം നന്ദി രേഖപ്പെടുത്തി. ഡോ. മുസ്തഫ അസ്സയ്യിദിനൊപ്പം ആരോഗ്യ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. വലീദ് അൽ മാനിഅ്, നാഷനൽ ഗാർഡിലെ ഉയർന്ന ഉദ്യോഗസ്ഥർ, പാകിസ്താനിലെ ബഹ്റൈൻ അംബാസഡർ മുഹമ്മദ് ഇബ്രാഹിം മുഹമ്മദ് തുടങ്ങിയവരുമുണ്ടായിരുന്നു.

Tags:    
News Summary - RHF project to help flood victims in Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.