റിഫ സെൻട്രൽ മാർക്കറ്റിനുള്ള താൽക്കാലിക സ്ഥലം സ്പീക്കർ ഫൗസിയ ബിൻത് അബ്ദുല്ല സൈനലും മുനിസിപ്പാലിറ്റികാര്യ, കൃഷിമന്ത്രി വാഇൽ ബിൻ നാസർ അൽ മുബാറക്കും സന്ദർശിക്കുന്നു

റിഫ സെൻട്രൽ മാർക്കറ്റ്: താൽക്കാലിക സംവിധാനം

മനാമ: റിഫ സെൻട്രൽ മാർക്കറ്റ് നവീകരിക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി മാറ്റിസ്ഥാപിക്കുന്നതിനുള്ള സ്ഥലം പാർലമെന്റ് സ്പീക്കർ ഫൗസിയ ബിൻത് അബ്ദുല്ല സൈനലും മുനിസിപ്പാലിറ്റികാര്യ, കൃഷിമന്ത്രി വാഇൽ ബിൻ നാസർ അൽ മുബാറക്കും സന്ദർശിച്ചു. റിഫയിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന മറ്റ് നിരവധി വികസന പ്രവർത്തനങ്ങളുടെ പുരോഗതിയും ഇരുവരും വിലയിരുത്തി.ഹമദ് രാജാവിന്റെ വികസന കാഴ്ചപ്പാടുകൾക്കനുസരിച്ച് ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന്റെ ഭാഗമായാണ് വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതെന്ന് സ്പീക്കർ പറഞ്ഞു.


നിലവിലെ സെൻട്രൽ മാർക്കറ്റ് നവീകരിച്ച് കൂടുതൽ വിശാലമാക്കുമെന്ന് മുനിസിപ്പാലിറ്റി കാര്യ മന്ത്രി പറഞ്ഞു.പച്ചക്കറി, പഴം മാർക്കറ്റ്, മത്സ്യ മാർക്കറ്റ്, മാംസ മാർക്കറ്റ് എന്നിവ ഇവിടെയുണ്ടാകും. 2323 ചതുരശ്ര മീറ്റർ സ്ഥലത്താണ് നവീകരിച്ച മാർക്കറ്റ് സ്ഥാപിക്കുന്നത്. പദ്ധതികളുടെ പുരോഗതി വിലയിരുത്താൻ സ്പീക്കർ കാണിക്കുന്ന താൽപര്യത്തെ അദ്ദേഹം അഭിനന്ദിച്ചു. നവീകരണം പൂർത്തിയാകുന്നതുവരെ താൽക്കാലിക മാർക്കറ്റിനുള്ള സംവിധാനങ്ങൾ പൂർത്തിയാക്കിയതായും അദ്ദേഹം വ്യക്തമാക്കി.

1200 ചതുരശ്ര മീറ്റർ സ്ഥലത്താണ് താൽക്കാലിക മാർക്കറ്റ് സ്ഥിതി ചെയ്യുന്നതെന്ന് മുനിസിപ്പാലിറ്റികാര്യ അണ്ടർ സെക്രട്ടറി ശൈഖ് മുഹമ്മദ് ബിൻ അഹമ്മദ് ആൽ ഖലീഫ പറഞ്ഞു.

Tags:    
News Summary - Rifa Central Market: Provisional system

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.