മനാമ: അൽ നൂർ ഇന്റർനാഷനൽ സ്കൂളിൽ റോബോട്ടിക്സ് അവാർഡ് ദാന ചടങ്ങ് നടന്നു. ആധുനിക സാങ്കേതികവിദ്യയെ സ്വാംശീകരിക്കുന്നതിന്റെ ഭാഗമായി 2017 മുതൽ, സ്കൂളിൽ വിപുലവും നൂതനവുമായ റോബോട്ടിക്സ് പരിശീലന പരിപാടി നടക്കുകയാണ്. റോബോട്ടിക്സ് പരിശീലന പരിപാടിയുടെ സർട്ടിഫിക്കറ്റ് വിതരണ ചടങ്ങിൽ, സ്കൂൾ ഡയറക്ടർ ഡോ. മുഹമ്മദ് മഷൂദ്, അറബിക് സീനിയർ വിഭാഗം പ്രധാന അധ്യാപകൻ അബ്ദുർറഹ്മാൻ അൽകൊഹേജി എന്നിവർ പങ്കെടുത്തു.
ലോക റോബോട്ടിക് ഒളിമ്പ്യാഡിൽ ദേശീയ തലത്തിൽ രണ്ടാം സ്ഥാനം നേടി ശ്രദ്ധേയരായ വിദ്യാർഥികളെ ആദരിച്ചു. റോബോട്ടിക്സ് പരിശീലന പരിപാടി വിജയകരമായി പൂർത്തിയാക്കിയ 73 വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.പത്താം ക്ലാസ് വിദ്യാർഥിനി ലോലോവ മുഹമ്മദ് അലി സ്വാഗതം ആശംസിച്ചു.
ചടങ്ങിൽ ക്വാളിറ്റി അഷ്വറൻസ് വകുപ്പിലെ ഉദ്യോഗസ്ഥർ, പ്രധാന അധ്യാപകർ, സ്കൂളിലെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള കോഓഡിനേറ്റർമാർ എന്നിവർ പങ്കെടുത്തു.ഭാവിയിലേക്കുള്ള സാങ്കേതികവിദ്യ സ്വാംശീകരിക്കാൻ വിദ്യാർഥികളെ സജ്ജരാക്കുന്നതിനുള്ള സ്കൂളിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് റോബോട്ടിക്സ് പരിശീലന പരിപാടി നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.