മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​നെ ഇ​ട​തു​പ​ക്ഷ കൂ​ട്ടാ​യ്‌​മ നേ​താ​ക്ക​ൾ സ​ന്ദ​ർ​ശി​ച്ചു

മ​നാ​മ: ഹ്ര​സ്വ സ​ന്ദ​ർ​ശ​നാ​ർ​ഥം ബ​ഹ്റൈ​നി​ൽ എ​ത്തി​യ ജ​ല​സേ​ച​ന മ​ന്ത്രി​യും കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ റോ​ഷി അ​ഗ​സ്റ്റി​നെ 'ഒ​ന്നാ​ണ് കേ​ര​ളം ഒ​ന്നാ​മ​താ​ണ് കേ​ര​ളം' ഇ​ട​തു​പ​ക്ഷ കൂ​ട്ടാ​യ്‌​മ പ്ര​തി​നി​ധി​ക​ൾ സ​ന്ദ​ർ​ശി​ച്ചു.

ഇ​ന്ത്യ​യി​ലെ വി​ശി​ഷ്യാ കേ​ര​ള​ത്തി​ലെ മ​ത​നി​ര​പേ​ക്ഷ പ്ര​സ്ഥാ​ന​ങ്ങ​ൾ നി​ല​നി​ൽ​ക്കേ​ണ്ട ആ​വ​ശ്യ​ക​ത മ​ന്ത്രി സൗ​ഹൃ​ദ​സം​ഭാ​ഷ​ണ​ത്തി​ൽ ഊ​ന്നി​പ്പ​റ​ഞ്ഞു. വി​ഴി​ഞ്ഞ​ത്ത് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന വി​ക​സ​ന​വി​രു​ദ്ധ സ​മ​ര​ങ്ങ​ൾ എ​ന്തി​ന്റെ പേ​രി​ലാ​യാ​ലും കേ​ര​ള​ത്തി​ന്റെ കു​തി​പ്പി​നെ ഇ​ല്ലാ​താ​ക്കി ക​ള​യാ​നു​ള്ള ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മ​മാ​ണ്.

മ​ത നി​ര​പേ​ക്ഷ​ത ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് വി​ക​സ​ന​വി​രു​ദ്ധ​രാ​യ​വ​രെ എ​തി​രി​ടാ​ൻ കേ​ര​ള​ജ​ന​ത​ക്ക് ക​ഴി​യു​മെ​ന്ന് മ​ന്ത്രി ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചു. സി.​വി. നാ​രാ​യ​ണ​ൻ, സു​ബൈ​ർ ക​ണ്ണൂ​ർ, പ്ര​ദീ​പ് പ​തേ​രി, അ​ഡ്വ. ജോ​യ് വെ​ട്ടി​യാ​ട​ൻ, കാ​സിം, സു​ഹൈ​ൽ, ഷാ​ജി മൂ​ത​ല, മൊ​യ്തീ​ൻ​കു​ട്ടി, അ​ൻ​വ​ർ ക​ണ്ണൂ​ർ, നൗ​ഷാ​ദ് പൂ​നൂ​ർ എ​ന്നി​വ​രാ​ണ് മ​ന്ത്രി​യെ സ​ന്ദ​ർ​ശി​ച്ച​ത്.

Tags:    
News Summary - Roshi Augustine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.