മനാമ: ഐ.എം.സി.സി ജിസിസി കമ്മറ്റിയുടെ നേതൃത്വത്തിൽ റമദാനിൽ വിവിധ ഗൾഫ് രാജ്യങ്ങളിലെ യൂണിറ്റുകളുടെ ആദ്യ ഗഡുവായി സമാഹരിച്ച മൂന്ന് ലക്ഷം രൂപ മെഹബൂബെമില്ലത്ത് ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികള്‍ക്ക് കൈമാറി.
വടകരയിൽ വെച്ച് നടന്ന ചടങ്ങില്‍ ഐ.എം.സി.സി ജിസിസി കമ്മറ്റി വൈസ് ചെയർമാൻ ഷരീഫ് താമരശ്ശേരി, ജിസിസി കേരള കോഓർഡിനേറ്റർ റഫീഖ് അഴിയൂർ എന്നിവരിൽനിന്ന് എം.എം.സി.ടി ചെയർമാൻ ബഷീർ ബഡേരി, ട്രഷറർ ഒ.പി സലീം എന്നിവര്‍ ചെക്ക് ഏറ്റുവാങ്ങി.
ഐ.എം.സി.സി പ്രതിനിധികളായ അബ്ദുൽ സലാം നാലകത്ത്, നിസാർ എലത്തൂർ, സബീർ സി.ടി.കെ എന്നിവരും പങ്കെടുത്തു.
കോഴിക്കോട് മെഡിക്കൽ കോളേജ് കേന്ദ്രമായി പാവപ്പെട്ട രോഗികൾക്ക് ഭക്ഷണം, സൗജന്യ മരുന്ന് വിതരണം, വളണ്ടിയർ സേവനം, മെഡിക്കൽ ഉപകരണങ്ങളുടെ വിതരണം, ആംബുലൻസ് സേവനം എന്നിവ എം.എം.സി.ടി നൽകി വരുന്നുണ്ട്.
ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി സി.പി നാസർ കോയ തങ്ങൾ, ഓർഗനൈസിങ് സെക്രട്ടറി എൻ.കെ അബ്ദുൽ അസീസ്, വടകര നഗരസഭ വൈസ് ചെയർപേഴ്സൺ കെ.കെ വനജ, ഐ.എൻ.എൽ നേതാക്കളായ എം.എം മൗലവി, കെ.പി മൂസ ഹാജി, എ.കെ ലത്തീഫ്, മുസ്തഫ പാലക്കൽ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.