മനാമ: പ്രവാചകന്റെ ജന്മദിന മാസമായ റബീഉൽ അവ്വലിൽ പ്രവാസലോകത്തെ ആബാലവൃദ്ധം ജനങ്ങൾക്കായി രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) സംഘടിപ്പിച്ചുവരുന്ന ബുക്ക് ടെസ്റ്റിന്റെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു.പ്രിലിമിനറി പരീക്ഷ എഴുതാനുള്ള അവസരം ഒക്ടോബർ 29 രാത്രി 11 മണി വരെയും ഫൈനൽ പരീക്ഷ നവംബർ മൂന്നിന് ഉച്ചക്ക് രണ്ടു മണി മുതൽ നവംബർ നാലിന് രാത്രി 11 മണിയുടെയും ഇടയിലായി എഴുതാവുന്ന രീതിയിലും പുതുക്കി നിശ്ചയിച്ചു.
പതിനഞ്ചാമത് എഡിഷൻ ബുക്ക് ടെസ്റ്റ് ഐ.പി.ബി പ്രസിദ്ധീകരിച്ച ഡോ. ഫാറൂഖ് നഈമി അൽ ബുഖാരിയുടെ ‘മുഹമ്മദ് നബി’ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ്.ഓൺലൈനിലൂടെ പ്രിലിമിനറി പരീക്ഷ എഴുതി വിജയിക്കുന്നവർക്കാണ് ഫൈനൽ പരീക്ഷ എഴുതാൻ യോഗ്യത ലഭിക്കുക. വിദ്യാർഥികൾക്കായി ഫാറൂഖ് നഈമിയുടെതന്നെ ‘ദി ഗൈഡ് ഈസ് ബോൺ’ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ടെസ്റ്റ്.
ഗ്ലോബൽ തലത്തിൽ ഒന്നാം സ്ഥാനം നേടുന്ന വിജയിക്ക് 50,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 25,000 രൂപയും സമ്മാനമായി ആർ.എസ്.സി ഗ്ലോബൽ കമ്മിറ്റി നൽകും. വിദ്യാർഥി വിഭാഗത്തിലെ ഒന്നും രണ്ടും സ്ഥാനക്കാർക്ക് യഥാക്രമം 10,000 രൂപയും 5000 രൂപയും കാഷ് പ്രൈസായി നൽകും.
ഗ്ലോബൽതല സമ്മാനങ്ങൾക്കു പുറമെ ബഹ്റൈൻ നാഷനൽതല വിജയികൾക്ക് പ്രത്യേക പ്രോത്സാഹന സമ്മാനങ്ങൾ നാഷനൽ കമ്മിറ്റി നൽകും. പുസ്തകങ്ങൾ ലഭിക്കാനും കൂടുതൽ വിവരങ്ങൾ അറിയാനും +973 35441580 (വാരിസ് നല്ലളം), +973 33286525 (അബ്ദുറഹ്മാൻ പി.ടി), +973 35982293 (അഷ്റഫ് മങ്കര) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.