മനാമ: രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർ ഖത്തർ ദേശീയദിനത്തോടനുബന്ധിച്ച് ഭരണാധികാരി ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്കും ഖത്തർ ജനതക്കും ആശംസകൾ നേർന്നു.
എല്ലാ മേഖലയിലും ഖത്തറിന് വളർച്ചയും പുരോഗതിയും നേടാൻ ശൈഖ് തമീമിന് കീഴിൽ സാധ്യമാകട്ടെയെന്ന് ആശംസയിൽ പറഞ്ഞു. ഖത്തറും ബഹ്റൈനും തമ്മിലുള്ള ഈടുറ്റ ബന്ധവും വിവിധ മേഖലകളിലെ സഹകരണവും വരും നാളുകളിൽ കൂടുതൽ ശക്തമാകുമെന്ന് ഭരണാധികാരികൾ പ്രതീക്ഷ പ്രകടിപ്പിച്ചു.
ഖത്തർ അസി. അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനി, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി എന്നിവർക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ആശംസകൾ അറിയിച്ചു.
മനാമ: 52ാമത് ദേശീയ ദിനമാഘോഷിക്കുന്ന ഖത്തറിന് ശൂറ കൗൺസിൽ അധ്യക്ഷൻ അലി ബിൻ സാലിഹ് അസ്സാലിഹ്, പാർലമെന്റ് അധ്യക്ഷൻ അഹ്മദ് ബിൻ സൽമാൻ അൽ മുസല്ലം എന്നിവർ ആശംസകൾ നേർന്നു. ഖത്തർ ശൂറ കൗൺസിൽ അധ്യക്ഷൻ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിം ഖത്തർ ജനത എന്നിവർക്കാണ് ആശംസകൾ അറിയിച്ചത്. പരസ്പര സഹകരണത്തിന്റെയും സാഹോദര്യത്തിന്റെയും പുതുചരിത്രങ്ങൾ രചിക്കാൻ വരുംനാളുകളിൽ സാധ്യമാവട്ടെയെന്നും ആശംസയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.