മനാമ: വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും മതവിദ്യാഭ്യാസത്തിന് സഹായിയായി റയ്യാൻ സ്റ്റഡി സെന്റർ മൊബൈൽ ആപ് പുറത്തിറക്കി. തർബിയ ഇസ്ലാമിയ്യ ബോർഡ് ഡയറക്ടറും നാഷനൽ പ്രോജക്ട്സ് ഡെപ്യൂട്ടി ഡയറക്ടറുമായ ശൈഖ് റാഷിദ് അബ്ദുൽ റഹ്മാൻ, ഹ്യുമൻ റിസോഴ്സ് ആൻഡ് സർവിസസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടറുമായ ശൈഖ് അദ്നാൻ ജാസിം ബദർ എന്നിവർ ചേർന്ന് ആപ് പുറത്തിറക്കി.
പ്രമാണങ്ങൾ പഠിച്ചാണ് ഇസ്ലാമിനെ മനസ്സിലാക്കേണ്ടതെന്ന് ശൈഖ് റാഷിദ് ഓർമിപ്പിച്ചു. ഹംലത്ത് തൗഹീദ് ഡയറക്ടർ ശൈഖ് മുഹമ്മദ് അബ്ദുല്ല ജനാഹി, തർബിയ ഇസ്ലാമിയ ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ഡയറക്ടർ ശൈഖ് അദ്നാൻ മുഹമ്മദ് ബുച്ചേരി എന്നിവരും പങ്കെടുത്തു.
മൊബൈൽ ആപ്പിന്റെ അണിയറ പ്രവർത്തകരായ നഫ്സിൻ, സുആദ് എന്നിവർ ആപ്പിന്റെ വിവിധ ഉപയോഗങ്ങളെക്കുറിച്ച് വിശദീകരിച്ചു. റയ്യാൻ ചെയർമാൻ വി.പി. അബ്ദുൽ റസാഖ്, റയ്യാൻ ഉപദേശക സമിതി അംഗങ്ങൾ, ബോർഡ് അംഗങ്ങൾ, രക്ഷിതാക്കൾ, കുട്ടികൾ തുടങ്ങിയവർ പങ്കെടുത്തു. ഹിന നഫീസയും സംഘവും വിവിധ പരിപാടികൾ അവതരിപ്പിച്ചു. സെമീർ ഫാറൂഖി ഉദ്ബോധന പ്രസംഗം നടത്തി. റയാമെഹർ ഖിറാഅത്ത് അവതരിപ്പിച്ചു. ഹയ അബ്ദുൽ ഗഫൂർ, മിൻഹാൻ മജീദ് എന്നിവർ സ്വാഗതവും ബിനു ഇസ്മായിൽ നന്ദിയും പറഞ്ഞു. അബ്ദുൽ ഗഫൂർ അബ്ദുല്ല, സി.കെ അബ്ദുല്ല എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.