ബാ​യാ​ർ മു​ജ​മ്മ​ഉ സ​ഖാ​ഫ​ത്തി സു​ന്നി​യ്യ ബ​ഹ്‌​റൈ​ൻ ക​മ്മി​റ്റി​യു​ടെ സ്വ​ലാ​ത്ത് വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ആ​ത്മീ​യ സ​മ്മേ​ള​ന​ത്തി​ൽ ബാ​യാ​ർ ത​ങ്ങ​ൾ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

സ്വലാത്ത് വാർഷികം

മനാമ: സ്കൂളുകൾക്കുചുറ്റും ലഹരി മാഫിയ പിടിമുറുക്കുകയും കൗമാരക്കാർ മയക്കുമരുന്നിന്റെയും മറ്റും ലഹരിക്ക് അടിപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന പുതിയ കാലത്ത്, നാടിന്റെ നന്മക്കായി കൂട്ടായ പ്രവർത്തനങ്ങൾ സജീവമാക്കണമെന്ന് ബായാർ തങ്ങൾ പറഞ്ഞു. ബായാർ മുജമ്മഉ സഖാഫത്തി സുന്നിയ്യ ബഹ്‌റൈൻ കമ്മിറ്റിയുടെ സ്വലാത്ത് വാർഷികത്തോടനുബന്ധിച്ച് നടന്ന ആത്മീയ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ബായാർ മുജമ്മഉ ബഹ്‌റൈൻ കമ്മിറ്റി വൈസ് പ്രസിഡന്‍റ് മജീദ് സഅദിയുടെ അധ്യക്ഷതയിൽ ഐ.സി.എഫ് ബഹ്‌റൈൻ നാഷനൽ പ്രസിഡന്‍റ് സൈനുദ്ദീൻ സഖാഫി ഉദ്ഘാടനം നിർവഹിച്ചു. സയ്യിദ് ബാഫഖി തങ്ങൾ, ഐ.സി.എഫ് ജനറൽ സെക്രട്ടറി എം.സി. അബ്ദുൽ കരീം ഹാജി, ദഅവ പ്രസിഡന്‍റ് അബൂബക്കർ ലത്തീഫി, കെ.സി.എഫ് ബഹ്‌റൈൻ പ്രസിഡന്‍റ് ജമാലുദ്ദീൻ വിട്ടാൽ, ആർ.എസ്.സി ഗൾഫ് കൗൺസിൽ എക്സിക്യൂട്ടിവ് റഹീം സഖാഫി വരവൂർ എന്നിവർ സംസാരിച്ചു. ഐ.സി.എഫ്, കെ.സി.എഫ്, ആർ.എസ്.സി എന്നീ സംഘടനകളുടെ പ്രതിനിധികളും പ്രവർത്തകരും ബഹ്‌റൈനിലെ മറ്റു സ്ഥാപന ഭാരവാഹികളും പങ്കെടുത്തു. നൗഷാദ് മുട്ടുംതല സ്വാഗതവും അബ്ദുല്ല പയോട്ട നന്ദിയും പറഞ്ഞു.

Tags:    
News Summary - Salat anniversary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.