മനാമ: വ്യാജ ഉൽപന്നങ്ങളിൽ ഒറിജിനൽ കമ്പനിയുടെ സ്റ്റിക്കർ പതിച്ച് വിൽപന നടത്തിയ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. കാറുകളുടെ വ്യാജ സ്പെയർ പാർട്സ് ഉൽപന്നങ്ങളിലും ബാഗുകളിലും മറ്റുമാണ് ഇവർ ഒറിജിനൽ സ്റ്റിക്കർ ഒട്ടിച്ച് വിൽപന നടത്തിയത്. വ്യവസായ, വാണിജ്യ, വിനോദ സഞ്ചാര മന്ത്രാലയം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.
സ്ഥാപനത്തിെൻറ രണ്ട് പാർട്ണർമാരും മൂന്ന് തൊഴിലാളികളുമാണ് അറസ്റ്റിലായത്. പ്രോസിക്യൂഷന് മുമ്പാകെ ഹാജരാക്കിയ പ്രതികളെ ഏഴ് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. വ്യാജ ഉൽപന്നങ്ങൾ പിടിച്ചെടുക്കാനും ഉത്തരവിട്ടു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.