മനാമ: കേരളത്തിലെ പ്രമുഖ പ്രഭാഷകനും ഇസ്ലാമിക പണ്ഡിതനുമായ സലീം മമ്പാടിന് ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ സ്വീകരണം നൽകി. 'തണലാണ് പ്രവാചകൻ' എന്ന പ്രമേയത്തിൽ ദിശ സെന്ററുമായി സഹകരിച്ച് നടത്തുന്ന കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സൗഹൃദ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയതാണ് അദ്ദേഹം. 'സ്നേഹദൂതനായ പ്രവാചകൻ' എന്ന തലക്കെട്ടിൽ നടക്കുന്ന സമ്മേളനം വെള്ളിയാഴ്ച വൈകീട്ട് ഏഴിന് ഈസ ടൗൺ ഇന്ത്യൻ സ്കൂൾ ജഷൻമാൾ ഓഡിറ്റോറിയത്തിൽ നടക്കും. ബഹ്റൈനിലെ പ്രമുഖ പണ്ഡിതനും മുസ്തഫ മസ്ജിദ് ഖതീബുമായ ശൈഖ് ഉസാമ ഫുആദ് ഉബൈദ് സമ്മേളനം ഉദ്ഘാടനം ചെയ്യും. സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ വികാരി ഫാ. പോൾ മാത്യു, ഇസ്കോൺ വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ (കീർത്തനേശ കൃഷ്ണദാസ്) എന്നിവരും സമ്മേളനത്തെ അഭിസംബോധന ചെയ്യും. എയർപോർട്ടിൽ സലീം മമ്പാടിനെ ഫ്രൻഡ്സ് വൈസ് പ്രസിഡന്റ് എം.എം. സുബൈർ, ദിശ സെന്റർ ഡയറക്ടർ അബ്ദുൽ ഹഖ്, അബ്ദുൽ മജീദ് തണൽ, മൂസ കെ. ഹസൻ, ജലീൽ എന്നിവർ ചേർന്ന് സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.