മനാമ: കേരളീയ സമാജത്തിെൻറ നേതൃത്വത്തിൽ നടക്കുന്ന ഒാണാഘോഷത്തിന് ഇന്ന് രാത്രി എട്ടു മണിക്ക് കൊടിയേറും. ലോകസഭാംഗം എൻ.കെ.പ്രേമചന്ദ്രൻ ചടങ്ങിൽ സംബന്ധിക്കും. തുടർന്ന് വനിത വിഭാഗത്തിെൻറ നേതൃത്വത്തിൽ തിരുവാതിരക്കളി മത്സരവും, നാദബ്രഹ്മം മ്യൂസിക് ക്ലബ് അവതരിപ്പിക്കുന്ന സംഘഗാനവും അരങ്ങേറും. മെഗ തിരുവാതിരക്കുള്ള പരിശീലനം കഴിഞ്ഞ ഒരു മാസമായി ജയശ്രീ സോമനാഥിെൻറ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. ദിനേശ് കുറ്റിയിൽ സംവിധാനം ചെയ്യുന്ന കുട്ടികളുടെ നാടകത്തിെൻറ പരിശീലനവും നടക്കുന്നുണ്ട്. ആഘോഷങ്ങൾക്കായി അലങ്കാര ജോലികളും സജീവമാണ്. സമാജത്തിലെ അംഗങ്ങളുണ്ടാക്കിയ പലപ്പൂക്കള മത്സരവും ൈവകീട്ട് 6.30ന് പൂജ നൃത്തവും നടക്കും. തുടർന്ന് പിന്നണി ഗായിക കെ.എസ്.ചിത്ര നയിക്കുന്ന ഗാനമേള അരങ്ങേറും. ഇതിൽ നിഷാദ്, രൂപ രേവതി എന്നിവരും പെങ്കടുക്കും.
രണ്ടിന് കാലത്ത് 10ന് കായിക മത്സരങ്ങളാഹാരങ്ങൾ, അച്ചാറുകൾ എന്നിവയുടെ വിൽപനയും ഓണസദ്യയുടെ കൂപ്പൺ വിൽപ്പനയും തുടരുന്നുണ്ട്.
സെപ്റ്റംബർ ഒന്നിന് കാലത്ത് 9.30ന് അത്തണ്. വടംവലി മത്സരം, വനിതകൾക്കായുള്ള മത്സരങ്ങൾ എന്നിവയാണ് നടക്കുക. വൈകീട്ട് മൂന്നിന് പായസ മേള.6.30ന് സംഘനൃത്തം, ഒപ്പന, പരമ്പരാഗത കേരളനൃത്തം. ഇത് കേരളത്തിൽ നിന്നുള്ള സംഘമാണ് അവതരിപ്പിക്കുന്നത്. തുടർന്ന് ദേവി ചന്ദനയും റജി രവിയും സംഘവും അവതരിപ്പിക്കുന്ന കലാപരിപാടികൾ.
സെപ്റ്റംബർ മൂന്നിന് വൈകീട്ട് 7.30നുള്ള ഘോഷയാത്ര മത്സരം, നാലിന് രാത്രി ഡോ.എടനാട് രാജൻ നമ്പ്യാർ അവതരിപ്പിക്കുന്ന ചാക്യാർ കൂത്ത്, ഏഴിന് വൈകീട്ടുള്ള ജി.വേണുഗോപാലിെൻറ ഗാനമേള, എട്ടിന് നടക്കുന്ന സമാപന പരിപാടിയിൽ യേശുദാസിെൻറ സംഗീത കച്ചേരി തുടങ്ങിയവയും ഇത്തവണത്തെ പ്രധാന പരിപാടികളാണ്. 15നാണ് ഒാണസദ്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.