മനാമ: ബഹ്‌റൈൻ കേരളീയ സമാജം വനിതാവേദിയുടെ ഈ വർഷത്തെ പ്രവർത്തനോദ്ഘാടനം സിനിമ താരം അനുശ്രീ നിർവഹിച്ചു. സമാജം പ്രസിഡൻറ് പി.വി.രാധാകൃഷ്ണപിള്ള, സെക്രട്ടറി എൻ.കെ.വീരമണി, വൈസ് പ്രസിഡൻറ് ആഷ്‌ലി ജോർജ്, മോഹിനി തോമസ്, സുമിത്ര പ്രവീൺ എന്നിവർ സംബന്ധിച്ചു. ഈ വർഷം നിരവധി പരിപാടികൾ നടത്താൻ പദ്ധതിയുള്ളതായി ഭാരവാഹികൾ പറഞ്ഞു. സ്ത്രീകളെ മാത്രം പങ്കെടുപ്പിച്ചുള്ള മത്സരങ്ങൾ, തയ്യൽ ക്ലാസുകൾ, കരാട്ടെ ക്ലാസ് തുടങ്ങിയവയാണ് പരിഗണനയിലുള്ളത്. ഉദ്ഘാടനവേളയിൽ ദിനേശ് കുറ്റിയിൽ സംവിധാനം ചെയ്ത ‘സ്ത്രീ’ എന്ന നാടകാവിഷ്കാരം, സംഘഗാനം, നൃത്ത^നൃത്യങ്ങൾ തുടങ്ങിയവ നടന്നു. ബിജി ശിവ അവതാരകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.