മനാമ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സ്ഥാപകദിനാചരണവും പ്രാർഥന സംഗമവും മനാമ ഇർശാദുൽ മുസ്ലിമീൻ മദ്റസയിൽ നടന്നു.
സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫക്രുദ്ദീൻ കോയ തങ്ങൾ തേങ്ങാപട്ടണം പതാക ഉയർത്തി.
സമസ്തയുടെ രൂപവത്കരണത്തെയും, മുൻകാല നേതൃത്വത്തെയും കുറിച്ച് തങ്ങൾ മദ്റസ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തി സംസാരിച്ചു. സമസ്ത ബഹ്റൈൻ വർക്കിങ് പ്രസിഡന്റ് വി.കെ. കുഞ്ഞഹമ്മദ് ഹാജി, ഓർഗനൈസിങ് സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കോട്, വൈസ് പ്രസിഡന്റ് ഹാഫിള് ശറഫുദ്ദീൻ മൗലവി, മദ്റസ സദർ മുഅല്ലിം അശ്റഫ് അൻവരി ചേലക്കര, മുഅല്ലിമീങ്ങളായ ഫാസിൽ വാഫി, കാസിം മൗലവി, അബ്ദുൽ മജീദ് ഫൈസി, അബ്ദുറഹ്മാൻ മുസ്ലിയാർ, എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ ജനറൽ സെക്രട്ടറി നവാസ് കുണ്ടറ, സെക്രട്ടറി റാശിദ് കക്കട്ടിൽ, സമസ്ത മനാമ ഏരിയ ട്രഷറർ ജാഫർ കൊയ്യോട്, വൈസ് പ്രസിഡന്റ് ശൈഖ് റസാഖ്, സെക്രട്ടറി അബ്ദുൽ റൗഫ്, വർക്കിങ് കമ്മിറ്റി മെംബർമാരായ റഫീഖ് എളയിടം, മുസ്താഖ്, സ്വാലിഹ് കുറ്റ്യാടി, ജബ്ബാർ മംഗലാപുരം, ജസീർ വാരം തുടങ്ങിയവരും പരിപാടിയിൽ സന്നിഹിതരായിരുന്നു. ശേഷം മധുര വിതരണവും നടത്തി.
സമസ്ത സ്ഥാപക ദിനത്തിന്റെ ഭാഗമായി സമസ്ത ബഹ്റൈൻ സംഘടിപ്പിക്കുന്ന പ്രതിനിധി സമ്മേളനം വെള്ളിയാഴ്ച വൈകുന്നേരം 4.30 നും ബഹുജന സംഗമം രാത്രി ഏഴിനും മനാമ ഗോൾഡ് സിറ്റിയിലുള്ള സമസ്ത ഓഡിറ്റോറിയത്തിൽ നടക്കും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അൻവർ മുഹ്യിദ്ദീൻ ഹുദവി മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.