മനാമ: സംഗമം ഇരിങ്ങാലക്കുടയുടെ പതിനാറാം വാർഷികാഘോഷവും ബഹ്റൈൻ നാഷനൽ ഡേ ആഘോഷവും സീഫിലെ റമീ ഗ്രാൻഡ് ഹോട്ടലിൽ നടന്നു. ആഘോഷപരിപാടികൾ ഫ്രാൻസിസ് കൈതാരത്ത് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ഗണേഷ് കുമാർ അധ്യക്ഷത വഹിച്ചു. ഡോ. ബാബു രാമചന്ദ്രൻ വിശിഷ്ടാതിഥിയായിരുന്നു. ജനറൽ സെക്രട്ടറി പ്രശാന്ത് ധർമരാജ് സ്വാഗതവും വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു. എന്റർടെയ്ൻമെന്റ് സെക്രട്ടറി സജീവ്, വൈസ് ചെയർമാൻ വേണുഗോപാൽ, വനിത വിഭാഗം കൺവീനർ സിന്ധു ഗണേഷ്, എൻ.എസ്.എസ് പ്രസിഡന്റ് പ്രവീൺ, രാജീവ്, ഫൗണ്ടർ മെംബർ സുരേഷ് വൈദ്യനാഥൻ, അഡ്വൈസറി ബോർഡ് മെംബർ സാദുമോഹൻ എന്നിവർ ആശംസകൾ നേർന്നു.
2023 വർഷത്തെ സംഗമം ഇരിങ്ങാലക്കുട പ്രഖ്യാപിച്ച ബിസിനസ് ഐക്കോണിക് അവാർഡ് ഡിസൈൻ ട്രാക്ക് സ്ഥാപകരായ സുബിൻ കാഞ്ഞിരപ്പറമ്പിലും കൃഷ്ണപ്രിയ സുബിനും ചേർന്ന് ഏറ്റുവാങ്ങി. പ്രശസ്ത ഗായകൻ അരുൺ ഗോപൻ നയിച്ച മ്യൂസിക്കൽ നൈറ്റിൽ ഗായകരായ ഉണ്ണികൃഷ്ണൻ, ജാനറ്റ്, ധന്യ എന്നിവർ ഗാനങ്ങൾ ആലപിച്ചു.
മാസ്റ്റർ അശ്വജിത്തിന്റെ മെന്റലിസ്റ്റ് പ്രകടനം, ക്രിസ്മസ് കരോൾ, പൂജാ ഡാൻസ്, ക്രിസ്മസ് ഡാൻസ്, സിനിമാറ്റിക് ഡാൻസ് തുടങ്ങിയ കലാപ്രകടനങ്ങൾ ആഘോഷത്തിന് മാറ്റുനൽകി. വൈസ് പ്രസിഡന്റ് ടി.വി. പ്രകാശൻ നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.