മനാമ: സംഗമം ഇരിഞ്ഞാലക്കുടയുടെ 2023-24 വർഷത്തെ കമ്മിറ്റിയുടെ സ്ഥാനാരോഹണ ചടങ്ങ് സൽമാനിയ ഡിലൈറ്റ് റസ്റ്റാറന്റിൽ നടന്നു. ചെയർമാൻ ദിലീപ് വി.എസ് നേതൃത്വം വഹിച്ചു. ചടങ്ങിൽ പ്രസിഡന്റ് ഗണേഷ് കുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പ്രശാന്ത് ധർമരാജ് സ്വാഗതം പറഞ്ഞു. 2023-24 വർഷത്തെ പ്രോഗ്രാമുകളെ കുറിച്ചുള്ള നിർദേശം എന്റർടെയിൻമെന്റ് സെക്രട്ടറി സജീവ് അവതരിപ്പിച്ചു.
ജോയന്റ് സെക്രട്ടറി: ജമാൽ. ഇ.എ, ട്രഷറർ: ബൈജു, അസിസ്റ്റന്റ് ട്രഷറർ: സായൂജ്, മെംബർഷിപ് സെക്രട്ടറി: വികാസ്. അസിസ്റ്റന്റ് മെംബർഷിപ് സെക്രട്ടറി: സലിൽ, സർവിസ് സെക്രട്ടറി: ജോൺ ആലപ്പാട്ട്, അസിസ്റ്റന്റ് എന്റർടെയിൻമെന്റ് സെക്രട്ടറി: മുകേഷ് എന്നിവർ സംസാരിച്ചു. വനിത വിഭാഗത്തിലെ 10 അംഗങ്ങളും പുതിയ കമ്മിറ്റിയിൽ അംഗമായി. ദീർഘകാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സംഗമത്തിന്റെ സജീവ പ്രവർത്തകനായിരുന്ന ഹരി പ്രകാശന് വേദിയിൽ യാത്രയയപ്പ് നൽകി. വിവിധ കലാപരിപാടികളും നടന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.