മനാമ: ബഹ്‌റൈൻ കേരളീയ സമാജം ഡി.സി. ബുക്സുമായി ചേർന്ന് സംഘടിപ്പിക്കുന്ന അന്തർദേശീയ പുസ്തകമേളയും സാംസ്കാരികോത്സവവും ഇന്ന് തുടങ്ങും. 27 വരെ നീളുന്ന നീളുന്ന പരിപാടി ഇന്ന് വൈകീട്ട് 7.30ന് സാഹിത്യകാരനും എം.പിയുമായ ശശി തരൂർ ഉദ്ഘാടനം ചെയ്യും. തരൂരിെൻറ ‘ആൻ ഇറ ഒാഫ് ഡാർക്നസ്- ദ ബ്രിട്ടിഷ് എമ്പയർ ഇൻ ഇന്ത്യ’ എന്ന പുസ്തകത്തിെൻറ മലയാളം പരിഭാഷ ചടങ്ങിൽ പ്രകാശനം ചെയ്യും. ‘സാമ്രാജ്യത്വത്തിെൻറ ഇരുണ്ടയുഗം’ എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തും.
ശശി തരൂർ പ്രഭാഷണത്തിനുശേഷം സദസുമായി സംവദിക്കും. തുടർന്നുള്ള ദിനങ്ങളിൽ പ്രമുഖ പരിസ്ഥിതി പ്രവർത്തക വന്ദന ശിവ, കരിയർ ഗുരു ബി.എസ്.വാരിയർ എന്നിവർ സംബന്ധിക്കും.ബി.എസ്. വാരിയരുടെ നിരവധി സെഷനുകളാണ് പുസ്തകോത്സവത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്. മേയ് 25,26 തിയതികളിൽ ജി.സി.സി തലത്തിലുള്ള സാഹിത്യ ക്യാമ്പ് സംഘടിപ്പിക്കും. ഇതിന് നോവലിസ്റ്റും കവിയുമായ മനോജ് കുറൂർ, സാഹിത്യ നിരൂപകൻ കെ.എസ്. രവികുമാർ എന്നിവർ നേതൃത്വം നൽകും. കവിതക്കും കഥക്കും പ്രത്യേകം സെഷനുകളുണ്ടാകും. കുട്ടികൾക്കുള്ള കൂടുതൽ പുസ്തകങ്ങളും കരിയർ െഡവലപ്മെൻറ് സെഷനുകളും ഈ വർഷത്തെ പുസ്തകോത്സവത്തിെൻറ പ്രത്യേകതയാണ്. പൊതുവിജ്ഞാന തൽപരർക്കായി ‘ക്വിസ് കോർണറുകളും’ ഒരുക്കും. സാംസ്കാരികോത്സവത്തെ വർണശബളമാക്കുന്ന നിരവധി മത്സങ്ങളും നടത്തും. ഇന്ത്യയിലും വിദേശത്തുമുള്ള 25ലധികം പ്രസാധകരുടെ പുസ്തകങ്ങൾ മേളയിലുണ്ടാകും. രണ്ടുലക്ഷത്തിലധികം പുസ്തകങ്ങൾ സമാജത്തിൽ എത്തിയിട്ടുണ്ട്. ഇന്നലെ പുസ്തകങ്ങൾ തരം തിരിക്കുന്ന ജോലി പൂർത്തിയായി.
സാഹിത്യ ക്വിസ്, കഥാ രചന മത്സരം എന്നിവക്ക് ആകർഷകമായ സമാനങ്ങൾ നൽകും. നയതന്ത്രജ്ഞർ, പരിസ്ഥിതി പ്രവർത്തകർ, അക്കാദമിക് രംഗത്തുള്ളവർ, എഴുത്തുകാർ തുടങ്ങി വിവിധ മേഖലകളിലുള്ളവർ പെങ്കടുക്കും. കവി മുരുകൻ കാട്ടാക്കടയും സാംസ്കാരിക പരിപാടികളിൽ സംബന്ധിക്കുന്നുണ്ട്. സമാജത്തിലെ നാടക കലാകാരൻമാർ അവതരിപ്പിക്കുന്ന ‘ബിരിയാണി’ എന്ന നാടകം അരങ്ങേറും. ഡി.സലിം ജനറൽ കൺവീനറും സാഹിത്യ വിഭാഗം സെക്രട്ടറി കെ.സി.ഫിലിപ്പ് കോഓഡിനേറ്ററും രാജഗോപാൽ ജോ.കൺവീനറുമായ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഉദ്ഘാടന വേളയിൽ പുസ്തകം വാങ്ങുന്ന പത്തുപേർക്ക് ശശി തരൂർ ഒാേട്ടാഗ്രാഫ് ചെയ്ത് അദ്ദേഹത്തിെൻറ പുസ്തകം നൽകും. കരിയർ ഗൈഡൻസ് ക്ലാസുകൾ പ്രമുഖ സ്കൂളുകളിൽ നടത്താനും പദ്ധതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.