മനാമ: ബഹ്റൈൻ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയറും സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സൗദിയയും തമ്മിൽ കോഡ് ഷെയറിങ് കരാർ പ്രഖ്യാപിച്ചു. ഇരു വിമാനക്കമ്പനികളുടെയും യാത്രക്കാർക്ക് കൂടുതൽ യാത്രാ അവസരങ്ങൾ ഒരുക്കുന്ന കരാർപ്രകാരം ഒരു എയർലൈൻസിന് സർവിസ് ഇല്ലാത്ത സ്ഥലത്തേക്കും യാത്രക്കാർക്ക് ടിക്കറ്റ് നൽകാനും ഇതര എയർലൈൻസ് വഴി സർവിസ് നടത്താനും കഴിയും.
സൗദി അറേബ്യയിലെയും മറ്റ് രാജ്യങ്ങളിലെയും കൂടുതൽ സ്ഥലങ്ങളിലേക്ക് യാത്രചെയ്യാൻ ഇരു എയർലൈൻസുകളുടെയും യാത്രക്കാർക്ക് ഇതുവഴി സാധിക്കും.
അടുത്ത സമ്മർ സീസൺ മുതൽ റിയാദ്, ജിദ്ദ എന്നിവിടങ്ങളിൽനിന്ന് ബഹ്റൈൻ, അബ്ഹ, ജീസാൻ, യാമ്പു, അൽ ജാഫ്, തൂനിസ് എന്നിവിടങ്ങളിലേക്കുള്ള സൗദി എയർലൈൻസ് വിമാനങ്ങളിൽ ഗൾഫ് എയറിെൻറ കോഡായ 'ജി.എഫ്' ഉണ്ടാകും. ബഹ്റൈനിൽനിന്ന് റിയാദ്, ജിദ്ദ, ത്ബലിസി, സിയാൽകോട്ട്, ഫൈസലാബാദ്, ബാകു, മുൾത്താൻ എന്നിവിടങ്ങളിലേക്കുള്ള ഗൾഫ് എയർ വിമാനങ്ങളിൽ സൗദി എയർലൈൻസിെൻറ ൈഫ്ലറ്റ് കോഡായ 'എസ്.വി'യും ഉൾപ്പെടുത്തും.
വ്യോമഗതാഗതം ഉൾപ്പെടെ വിവിധ മേഖലകളിൽ ബഹ്റൈനും സൗദി അറേബ്യയും ശക്തമായ ബന്ധമാണ് നിലനിൽക്കുന്നതെന്ന് ഗൾഫ് എയർ സി.ഇ.ഒ ക്യാപ്റ്റൻ വലീദ് അബ്ദുൽ ഹമീദ് അൽ അലാവി പറഞ്ഞു. ഗൾഫ് മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് എയർലൈൻസുകളാണ് ഗൾഫ് എയറും സൗദി എയർലൈൻസും. സൗദി എയർലൈൻസുമായുള്ള ബന്ധം ശക്തിപ്പെടുത്തി ഇരുരാജ്യങ്ങൾ തമ്മിലും മറ്റ് ലോക രാജ്യങ്ങൾ തമ്മിലും കൂടുതൽ പാതകൾ തുറക്കാനും യാത്രക്കാരുടെ താൽപര്യങ്ങൾക്കനുസരിച്ച് സേവനം കൂടുതൽ മെച്ചപ്പെടുത്താനുമാണ് ഗൾഫ് എയർ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇരു എയർലൈൻസുകളും തമ്മിലുള്ള കോഡ് ഷെയറിങ് കരാർ നിർണായക നേട്ടമാണെന്ന് സൗദി എയർലൈൻസ് സി.ഇ.ഒ ക്യാപ്റ്റൻ ഇബ്രാഹിം അൽ കിഷി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.