മനാമ: സേവ് കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ട് ബഹ്റൈൻ ചാപ്റ്ററിന്റെ വെബ്സൈറ്റ് പ്രകാശനം ചെയ്തു. ബഹ്റൈൻ മീഡിയ സിറ്റി ഹാളിൽ നടന്ന ചടങ്ങിൽ മുതിർന്ന മാധ്യമപ്രവർത്തകൻ സോമൻ ബേബി വെബ്സൈറ്റ് പ്രകാശനം നിർവഹിച്ചു. സേവ് കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ട് ബഹ്റൈൻ ചാപ്റ്ററിന്റെ ഭാവി പ്രവർത്തന പദ്ധതികൾ ചെയർമാൻ ഫസലുൽ ഹഖ് വിശദീകരിച്ചു.
കണ്ണൂർ എയർപോർട്ട് നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് ഉടൻ ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന വകുപ്പിനും മറ്റു കേന്ദ്ര മന്ത്രിമാർക്കും മുഴുവൻ പ്രവാസികളെയും ഉൾപ്പെടുത്തി ജനകീയ മാസ് ഇ-മെയിൽ കാമ്പയിൻ നടത്തും. കെ.ടി. സലീം, സാനി പോൾ, രാമത്ത് ഹരിദാസ് എന്നിവർ സംസാരിച്ചു.
സാമൂഹിക പ്രവർത്തകരായ അബ്രഹാം ജോൺ, സൽമാൻ ഫാരിസ്, മോനി ഒടുകണ്ടത്തിൽ, ബിനു കുന്നന്താനം, മനോജ് വടകര, റഷീദ് മാഹി, മജീദ് തണൽ, അജിത് കുമാർ, എ.പി. അബ്ദുൽ സലാം, അൻവർ ശൂരനാട്, അൻവർ നിലമ്പൂർ, ജവാദ് വക്കം, ഫൈസൽ പട്ടാണ്ടി, കമനീഷ് തുടങ്ങിയവർ സംബന്ധിച്ചു. savekannurairport.com എന്നതാണ് വെബ്സൈറ്റ് അഡ്രസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.