മനാമ: രാജ്യത്തെ മൂന്ന് സ്കൂളുകള്‍ക്ക് നേരെ നടന്ന അക്രമ പ്രവര്‍ത്തനങ്ങളില്‍ നാശനഷ്ടം സംഭവിച്ചതായി വിദ്യാഭ്യാസ മന്ത്രാലയത്തിലെ പി.ആര് വിഭാഗം അറിയിച്ചു. മുന്ദിര് ബിന്‍ സാവി അത്തമീമി പ്രൈമറി ആൺകുട്ടികളുടെ സ്കൂളിലെ സ്പോർട്സ് ഹാളിെൻറ ജനല്‍ ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ക്കുകയും അല്മഅ്മൂന് പ്രൈമറി ആൺകുട്ടികളുടെ സ്കൂളിന് നേരെ സ്ഫോടക വസ്തുക്കള്‍ വലിച്ചെറിയുകയും സല്‍മാബാദ് പ്രൈമറി പെൺകുട്ടികളുടെ സ്കൂള്‍ മതിലിനടുത്തുള്ള മാലിന്യ വീപ്പ പെട്രോളൊഴിച്ച് കത്തിക്കുകയും മതിലിന് കേടു വരുത്തുകയും ചെയ്തു. ഏറെ കാലത്തിന് ശേഷം ഇതാദ്യമായാണ് സ്കൂളുകള്‍ക്ക് നേരെ അക്രമ പ്രവര്‍ത്തനങ്ങളുണ്ടാകുന്നത്. ഇതിന് പിന്നിലുള്ളവരെ കണ്ടെത്തുകയും നിയമ നടപടി സ്വീകരിക്കുകയും ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.