മനാമ: സർക്കാർ, സ്വകാര്യ സ്കൂളുകൾക്കും കിൻറർ ഗാർട്ടനുകൾക്കും അക്കാദമിക മികവുമായി ബന്ധപ്പെട്ട പരിപാടികൾ സംഘടിപ്പിക്കുന്നതിന് അനുമതി നൽകി വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിറക്കി.
കോവിഡ് പ്രോട്ടോകോൾ പാലിച്ച് വിദ്യാലയങ്ങൾക്ക് വാർഷിക ഒത്തു ചേരലുകളും അവാർഡ് വിതരണ പരിപാടികളും സംഘടിപ്പിക്കാൻ സാധിക്കും.
പരിപാടിക്ക് വരുന്നവർക്ക് തെർമൽ പരിശോധന നടത്തണം. ഇൻഡോർ ഹാളുകളിലാണെങ്കിൽ മാസ്ക് ധരിക്കുകയും സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുകയും ചെയ്യേണ്ടതാണ്. ഓപൺ എയറിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിന് മാസ്ക് ധരിക്കൽ നിർബന്ധമില്ല.
ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതിന് ഈ വർഷം മന്ത്രാലയത്തിന്റെ അനുമതി മുൻകൂർ എടുക്കേണ്ടതുമില്ലെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.