മനാമ: രാജ്യത്തെ 15 സ്കൂളുകൾക്ക് അറബ് ഓർഗനൈസേഷൻ ഫോർ എജുക്കേഷനിൽ (അലെക്സോ) അഫിലിയേഷൻ ലഭിച്ചു. ബഹ്റൈൻ നാഷനൽ കമീഷൻ ഫോർ എജുക്കേഷൻ, സയൻസ് ആൻഡ് കൾച്ചറൽ സെക്രട്ടറി ജനറലും അറബ് ഓർഗനൈസേഷൻ ഫോർ എജുക്കേഷൻസ്, സയൻസ് ആൻഡ് കൾച്ചറിന്റെ (അലെക്സോ) എക്സിക്യൂട്ടിവ് കൗൺസിൽ പ്രസിഡൻറുമായ ഡോ. ലുബ്ന സുലൈബിഖ് ആണ് ഇക്കാര്യം അറിയിച്ചത്.
സ്കൂളുകളുടെ മികവിനെ അടിസ്ഥാനമാക്കിയാണ് അലെക്സോയിൽ അഫിലിയേഷൻ ലഭിച്ചത്. ബഹ്റൈനിൽ ആദ്യ അഫിലിയേഷൻ ലഭിച്ചത് ശൈഖ മൗസ ബിൻത് ഹമദ് ആൽ ഖലീഫ കംപ്ലീറ്റ് സ്കൂൾ ഫോർ ഗേൾസിനായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.