മനാമ: 'എന്നും ഹരിതം' പദ്ധതിയുടെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കമാകുമെന്ന് നാഷനൽ ഇനീഷ്യേറ്റിവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്മെന്റ് അറിയിച്ചു. രാജപത്നി പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം ആൽ ഖലീഫയുടെ രക്ഷാധികാരത്തിലാണ് രണ്ടാംഘട്ട പദ്ധതിക്ക് തുടക്കമാവുക.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വനവത്കരണം ശക്തിപ്പെടുത്താനും കൂടുതൽ പ്രദേശങ്ങൾ ഹരിതവത്കരിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. പൊതു, സ്വകാര്യ മേഖലകളുടെ പങ്കാളിത്തത്തോടുകൂടിയാണ് പദ്ധതി നടപ്പാക്കുക.
കാലാവസ്ഥ വ്യതിയാനം കൊണ്ടുണ്ടാകുന്ന പരിസ്ഥിതി ആഘാതങ്ങൾ ലഘൂകരിക്കുകയും പദ്ധതിയുടെ ലക്ഷ്യമാണ്. പാതയോരങ്ങളിലും ജങ്ഷനുകൾക്ക് സമീപമുള്ള ഒഴിഞ്ഞ പ്രദേശങ്ങളിലും മരങ്ങളും ചെടികളും നട്ടുപിടിപ്പിക്കാനും പദ്ധതികളുണ്ട്.
2021 ഒക്ടോബറിലാണ് ഹരിതവത്കരണ പദ്ധതി പ്രഖ്യാപിച്ചത്. ഇതിനകം 49,000 വൃക്ഷത്തൈകൾ നടാൻ സാധിച്ചു. രണ്ടാംഘട്ടത്തിൽ 25,000ത്തോളം മരങ്ങൾ നട്ടുപിടിപ്പിക്കുകയാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.