സെല്‍ഫിയുടെ പേരില്‍ തർക്കം: യുവാവിനെ സുഹൃത്ത് കൊലപ്പെടുത്തി

മനാമ: സെല്‍ഫിയുടെ പേരിലുള്ള തര്‍ക്കം യുവാവി​​​െൻറ കൊലയിലേക്ക് നയിച്ചു. അറബ് വംശജനായ 18 കാരനെയാണ് 20 കാരനായ ബഹ്‌റൈനി യുവാവ് കൊലപ്പെടുത്തിയത്. കഴിഞ്ഞ എട്ട് വര്‍ഷമായി നല്ല സുഹൃത്തുക്കളായിരുന്നു ഇവര്‍. രണ്ടുപേരും കൂടി ഒരുമിച്ചുള്ള സെല്‍ഫിക്കടിയില്‍ തമാശ രൂപേണ ചിലവാചകങ്ങള്‍ എഴുതുകയും അത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കമണ് കൊലയിലേക്ക് നയിച്ചത്. 

പ്രതി സുഹൃത്തിനെ കത്തികൊണ്ട് കുത്തുകയായിരുന്നു. യുവാവ്​ ഉടൻ മരണപ്പെടുകയും ചെയ്​തു. സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട പ്രതിയെ വീട്ടിലെത്തിയപ്പോൾ ഹൂറ പൊലീസ് പിടികൂടുകയായിരുന്നു. പ്രൊസിക്യൂഷന് കൈമാറിയ പ്രതിയെ ചോദ്യം ചെയ്യുകയും കുറ്റം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. യുവാവിനെ റിമാൻറ്​  ചെയ്യാന്‍ പ്രൊസിക്യൂട്ടര്‍ ഉത്തരവിട്ടു. 

Tags:    
News Summary - selfie-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.