സെവൻ ആർട്സ് കൾച്ചറൽ ഫോറം സംഘടിപ്പിച്ച തൊഴിലാളികൾക്കായുള്ള ഇഫ്താർ സംഗമം
മനാമ: സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായ സെവൻ ആർട്സ് കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സിത്ര മാമിറിലുള്ള റിയൽ വാല്യൂ കോൺട്രാക്ടിംഗ് കമ്പനിയുടെ അക്കോമഡേഷനിൽ ഇരുന്നൂറിൽപരം തൊഴിലാളികൾക്ക് ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
മലബാർ ഗോൾഡിന്റെ സഹകരണത്തോടെയാണ് ഇഫ്താർ സംഗമം നടത്തിയത്. പ്രസിഡന്റ് ജേക്കബ് തേക്കുതോട് ചെയർമാൻ മനോജ് മയ്യന്നൂർ, ജനറൽ സെക്രട്ടറി എം സി പവിത്രൻ, രക്ഷാധികാരി മോനി ഒടിക്കണ്ടത്തിൽ ട്രഷറർ തോമസ് ഫിലിപ്പ്, വൈസ് പ്രസിഡന്റുമാരായ സത്യൻകാവിൽ, ബിപിൻ മാടത്തേത്, ജോയിൻ സെക്രട്ടറി ജയേഷ് താന്നിക്കൽ, കമ്യൂണിറ്റി സെക്രട്ടറി മണിക്കുട്ടൻ സംഘടനയുടെ മറ്റ് ഭാരവാഹികളായ വിനോദ് അരൂർ, ജയ്സൺ വർഗീസ്, സുനീഷ് കുമാർ, മിനി മാത്യു, മുബീന മൻഷീർ, അഞ്ചു സന്തോഷ്, ലിബി ജയ്സൺ, സാമൂഹിക പ്രവർത്തകരായ കാത്തു സച്ചിൻ ദേവ്,അബ്ദുൽ മൻഷീർ കൊണ്ടോട്ടി, അൻവർ നിലമ്പൂർ, സന്തോഷ് കുറുപ്പ്, ഷറഫ് അലികുഞ്ഞി തുടങ്ങിയവർ നേതൃത്വം നൽകി. മലബാർ ഗോൾഡിന്റെ പ്രതിനിധി ഹംദാൻ, കൺസ്ട്രക്ഷൻ കമ്പനിയുടെ ഓണർ നൗഷാദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.