മനാമ: റോഡ് വികസനവുമായി ബന്ധപ്പെട്ട ഏഴ് അടിയന്തര വികസനപദ്ധതികൾ നടപ്പാക്കുമെന്ന് പൊതുമരാമത്ത്, മുനിസിപ്പൽ, നഗരാസൂത്രണ കാര്യ മന്ത്രി ഇസാം ബിൻ അബ്ദുല്ല ഖലഫ് വ്യക്തമാക്കി. ബുസൈതീൻ പാലം, എയർപോർട്ടിലേക്കുള്ള റോഡ് നവീകരണം മൂന്നാംഘട്ടം, എയർപോർട്ടിനടുത്തുള്ള ഫാൾക്കൺ സിഗ്നൽ നവീകരണം, സ്പോർട്സ് സിറ്റി ബഹിർഗമന പാതകളുടെ നവീകരണം, ബഹ്റൈൻ ബേ റോഡ് നാല് ലൈനായി വികസിപ്പിക്കൽ, ജനബിയ റോഡ് വികസനം, ബുദയ്യ റോഡ് വികസനം എന്നിവയാണ് അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കുന്നത്. ജി.സി.സി വികസന ഫണ്ടാണ് പദ്ധതികൾക്ക് ആവശ്യമായ തുക അനുവദിക്കുന്നത്. ശൂറ കൗൺസിൽ അംഗം ഫുആദ് ഹാജിയുടെ ചോദ്യത്തിന് മറുപടിയായാണ് പുതിയ പദ്ധതികളെക്കുറിച്ച് മന്ത്രി വിശദീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.