മനാമ: ബഹ്റൈൻ റോയൽ ഇക്വസ്ട്രിയൻ ആൻഡ് എൻഡ്യൂറൻസ് ഫെഡറേഷൻ ഓണററി പ്രസിഡന്റും മാനുഷിക പ്രവർത്തനത്തിനും യുവജനകാര്യത്തിനുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധിയുമായ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ 2023-24 സീസൺ എൻഡുറൻസ് റൈഡിൽ പങ്കെടുത്തു.
ബഹ്റൈൻ ഇന്റർനാഷനൽ എൻഡുറൻസ് വില്ലേജിലാണ് മൽസരം നടക്കുന്നത്. സുപ്രീം കൗൺസിൽ ഫോർ എൻവയൺമെന്റ് വൈസ് പ്രസിഡന്റ്, ശൈഖ് ഫൈസൽ ബിൻ റാഷിദ് ബിൻ ഈസ ആൽ ഖലീഫയും പങ്കെടുത്തു.120 കിലോമീറ്റർ ഓട്ടത്തിൽ വിജയിച്ച ടീം വിക്ടോറിയസിൽ ശൈഖ് ഇസ ബിൻ ഫൈസൽ ബിൻ റാഷിദ് ആൽ ഖലീഫയും അംഗമായിരുന്നു. അദ്ദേഹത്തെയും ടീമംഗങ്ങളെയും ശൈഖ് നാസർ അഭിനന്ദിച്ചു. മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ എല്ലാവരെയും അഭിനന്ദിച്ച അദ്ദേഹം, വരാനിരിക്കുന്ന ചാമ്പ്യൻഷിപ്പുകളിൽ അവർക്ക് വിജയം ആശംസിച്ചു.
120 കിലോമീറ്റർ എൻഡുറൻസിൽ ടീം വിക്ടോറിയസിലെ ശൈഖ് ഈസ ബിൻ ഫൈസലും മുഹമ്മദ് ഖാലിദ് അൽ റുവൈയും സൽമാൻ ഇസയും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ശൈഖ നൂറ ബിൻത് ഹമദ് ആൽ ഖലീഫ സ്പോൺസർ ചെയ്ത ‘ബെസ്റ്റ് ഹോഴ്സ് കണ്ടീഷൻ’ പ്രൈസും വിക്ടോറിയസ് കരസ്ഥമാക്കി. റൈഡർ മുഹമ്മദ് ഖാലിദ് അൽ റുവൈയ്ക്കാണ് പുരസ്കാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.