മനാമ: സ്ലോവാക്യയിൽ നടന്ന ഷാമോറിൻ എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പിൽ 120 കിലോമീറ്റർ റെയ്സിൽ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ ചാമ്പ്യനായി. അദ്ദേഹം നയിക്കുന്ന ടീം വിക്ടോറിയസിലെതന്നെ അംഗങ്ങളായ ശൈഖ് മുഹമ്മദ് ബിൻ മുബാറക് ആൽ ഖലീഫ രണ്ടാം സ്ഥാനത്തും യൂസഫ് അൽ ജബൂരി മൂന്നാം സ്ഥാനത്തും എത്തി. അടുത്ത സെപ്റ്റംബറിൽ ഫ്രാൻസിൽ നടക്കാനിരിക്കുന്ന മോൺപസിയർ ലോക ചാമ്പ്യൻഷിപ്പിനുള്ള ടീമിന്റെ തയാറെടുപ്പിലെ സുപ്രധാന ഘട്ടമാണ് ഷാമോറിൻ ചാമ്പ്യൻഷിപ്പെന്ന് മാനുഷിക പ്രവർത്തനത്തിനും യുവജനകാര്യത്തിനുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധി കൂടിയായ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ പറഞ്ഞു. യൂത്ത് ആൻഡ് സ്പോർട്സ് സുപ്രീം കൗൺസിൽ ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്പോർട്സ് അതോറിറ്റി ചെയർമാനും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫയും മത്സരത്തിൽ പങ്കെടുത്തു. 160 കിലോമീറ്റർ, 120 കിലോമീറ്റർ മത്സരങ്ങളിലും റോയൽ എൻഡ്യൂറൻസ് ടീം ഒന്നാം സ്ഥാനം നേടി. വിജയികളെ ശൈഖ് നാസർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.