മനാമ: മനാമയെയും മുഹറഖിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ശൈഖ് ഖലീഫ ബിൻ സൽമാൻ കോസ്വെ നവീകരണത്തിന് തുടക്കമായതായി പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. അറ്റകുറ്റപ്പണികൾ, പെയിന്‍റിങ്, ബല പരിശോധന എന്നിവയാണ് നടക്കുക. അടുത്ത വർഷം മെയ് വരെ അറ്റകുറ്റപ്പണികൾ തുടരും. 404 മീറ്റർ നീളവും26 മീറ്റർ ഉയരവുമാണ് പാലത്തിനുള്ളത്. പാലം മുഴുവനായി 62,000 ചതുരശ്ര മീറ്റർ പെയിന്‍റിങ് നടത്തും.
അറ്റകുറ്റപ്പണി നടക്കുന്ന സമയത്ത് ഇരു വശങ്ങളിലുമുള്ള നടപ്പാത അടച്ചിടും. മുഹറഖും മനാമയും തമ്മിൽ ബന്ധിപ്പിക്കുന്ന മൂന്നാമത് പാലമാണിത്. ഹിദ്ദ് ഇൻഡസ്ട്രിയൽ ഏരിയ, ഹിദ്ദ് വൈദ്യുതോൽപാദന കേന്ദ്രം തുടങ്ങി സുപ്രധാന വ്യവസായിക കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന പാലം കൂടിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.