മനാമ: എവറസ്റ്റ് കൊടുമുടി കീഴടക്കി തിരിച്ചെത്തിയ റോയൽ ഗാർഡ് സംഘത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയൽ ഗാർഡ് മേധാവിയുമായ ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫ സ്വീകരിച്ചു.
ചരിത്രപരമായ നേട്ടം കൈവരിക്കുകയും അതുവഴി ബഹ്റൈെൻറ നാമം കൂടുതൽ ഉയരങ്ങളിലെത്തിക്കുകയും ചെയ്ത സംഘത്തെക്കുറിച്ച് അഭിമാനിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഇത്തരം നേട്ടങ്ങൾ കൂടുതൽ കൈവരിക്കാൻ വരും നാളുകളിൽ വിവിധ സംഘങ്ങൾക്ക് സാധിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. സംഘത്തിെൻറ അർപ്പണ ബോധവും ധീരതയും മാതൃകാപരമാണ്. തുടർച്ചയായ ശ്രമങ്ങളിലൂടെ ലക്ഷ്യം കൈവരിക്കാൻ സാധിച്ചത് ഏറെ സന്തോഷമുളവാക്കുന്ന കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.